ബെംഗളൂരു: മകൾ അന്യജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വിഷമത്തിൽ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഹണ്ടിഗനാല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ, സരോജമ്മ, മനോജ് എന്നിവരാണ് മരിച്ചത്. മകളെ കാണാതായതിനു പിന്നാലെ സിദ്‌ലഘട്ട റൂറൽ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. അർച്ചന എന്ന യുവതി അന്യജാതിയിൽപ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തിൽ നിന്ന്…
Read MoreDay: 4 October 2022
പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി
കൊച്ചി : മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. പിന്നീട് നിരവധി ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട് ഇയാൾ. ഇപ്പോൾ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സന്തോഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായികയായ മോനിഷ മോഹനെ കുറിച്ചാണ് സന്തോഷ് തുറന്നു പറഞ്ഞത്. ആദ്യത്തെ കാഴ്ചയിൽ തന്നെ തനിക്ക് മോനിഷയെ ഇഷ്ടപ്പെട്ടു എന്നും അവർക്കും തന്നെ ഇഷ്ടപ്പെട്ടത് പോലെ എന്നും…
Read Moreഭാരത് ജോഡോ യാത്രക്കിടെ ശിവകുമാറിന് വീണ്ടും സമൻസ്
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും ഐ.ഡി സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്. ഒക്ടോബർ ഏഴിന് ഇ .ഡി ഓഫീസിൽ എത്താണ് നിർദ്ദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യാങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗമായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ .ഡി അന്വേഷിക്കുന്നത്. യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും…
Read Moreഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: കർണാടക മലയാളി കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ദിര നഗർ ഐ എസ് ഐ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിരിക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു . വൈസ് പ്രസിഡൻറുമാരായ അരുൺ കുമാർ, വിൻസെന്റ് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി, സാം ജോൺ, നിജോമോൻ, ജില്ലാ പ്രസിഡൻറുമാരായ ഡാനി ജോൺ, അരുൺ കുമാർ, ലീഗ് അഡ്വ. ജേക്കബ് മാത്യു വർഗീസ് , ട്രഷറർ അനിൽ കുമാർ , സെക്രട്ടറിമാരായ ഷാജി ജോർജ്…
Read Moreകർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധി ; പ്രതിഷേധിച്ച് കന്നഡ സംഘടനകൾ
ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിൽ പ്രതിഷേധം . സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കര്‍ണ്ണാടകയുടെ പതാകയില്‍ മറ്റൊരു പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ന്നതാണ് കന്നഡ പതാക. ഈ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കന്നഡ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡ പതാകയിലെ ഫോട്ടോയെ ഞാന്‍ അപലപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം കര്‍ണാടകയുടെ പതാക…
Read Moreകെഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു, നാല് വയസ്സുള്ള മകൻ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിക്കുകയും നാലു വയസ്സുള്ള മകൻ ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഹൊസ്‌കോട്ടിനടുത്ത് ബെംഗളൂരു-ചെന്നൈ ഹൈവേയിൽ മൈലാപുര ഗേറ്റിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. . ബെംഗളൂരു ശ്രീനിവാസനഗർ സ്വദേശികളായ ബാലമുരുകൻ (35), ഭാര്യ സെൽവി (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിശ്ചയ് വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. ചിറ്റൂർ ജില്ലയിലെ ബലിജകന്ദ്രിഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് വരുമ്പോൾ പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തെ…
Read Moreകടം തീർക്കാൻ നഗ്ന പൂജ നടത്തി, പ്രതികളെ അന്വേഷിച്ച് പോലീസ്
ബെംഗളൂരു: അച്ഛന്റെ കടം തീർക്കാൻ മകനെ കൊണ്ട് നഗ്ന പൂജ ചെയ്യിച്ചു. 15 കാരനെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഒക്ടോബര്‍ 2നാണ് കൊപ്പല്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് സംബന്ധിച്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതി ആണ്‍കുട്ടിയെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചുവെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം, വീഡിയോ വൈറൽ ആയതോടെയാണ് പുറം ലോകം അറിയുന്നത്. കുട്ടിയുടെ പിതാവിന് വീട് വെയ്ക്കുന്നതിനായി പ്രതി വായ്പ നല്‍കിയിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ വായ്പാ തുക തിരിച്ചടയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് പ്രതി…
Read Moreമംഗൾയാന് ‘വിട’
ബെംഗളൂരു: മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്റുമായുള്ള ഇന്ത്യയുടെ ബന്ധം പൂർണമായി നഷ്ടമായതായി റിപ്പോർട്ട് ‘മംഗൾയാൻ’ പേടകത്തിൻറെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് പുറത്ത് വരുന്ന വിവരം . ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇൻറർ പ്ലാനറ്ററി മിഷനായ ‘മംഗളയാൻ’ ഒടുവിൽ എട്ടു വർഷത്തെ സേവനം പൂർത്തിയാക്കി വിടവാങ്ങുന്നു എന്ന വാർത്തയാണ് ലഭ്യമാകുന്നത്. 450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എൽവി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ബഹിരാകാശ പേടകം അതിൻറെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന്…
Read Moreസുത്തൂർ മഠം സ്വാമിജിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു : ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. ആയിരം വർഷത്തെ ചരിത്രമുളള മൈസൂരിലെ തീർത്ഥാടന കേന്ദ്രത്തിലെത്തിയ രാഹുൽ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയെ കണ്ട് അനുഗ്രഹം തേടി. കോൺടാക്റ്റിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സുത്തൂർ മഠത്തിലെ 24 മത് മഠാധിപതിയാണ് ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
Read Moreസോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലേക്ക്
ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കർണാടകയിലേക്ക്. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഒക്ടോബർ 6 ന് കർണാടകയിൽ എത്തും . ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. ആരെങ്കിലും കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511…
Read More