ഭാരത് ജോഡോ യാത്രക്കിടെ ശിവകുമാറിന് വീണ്ടും സമൻസ്

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും ഐ.ഡി സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്.

ഒക്ടോബർ ഏഴിന് ഇ .ഡി ഓഫീസിൽ എത്താണ് നിർദ്ദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യാങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗമായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ .ഡി അന്വേഷിക്കുന്നത്.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി ശ്രമമാണ് പിന്നിലെന്നും ശിവകുമാർ പ്രതികരിച്ചിരുന്നു.

ജോഡോ യാത്ര കർണാടകയിൽ എത്തുന്നതിൻറെ തലേന്ന് ശിവകുമാറിൻറെ വസതികളിലും മറ്റ് കേന്ദ്രങ്ങളിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു. രാമനഗര ജില്ലയിലെ ദൊഡ്ഡലഹള്ളി, കനകപുര, സന്തേകോടിഹള്ളി, ശിവകുമാറിന്റെ വസതികളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു . 

2020 ഒക്ടോബറിലാണ് സി.ബി.ഐ കേസെടുക്കുന്നത്. അതേസമയം, സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഐ.ടി.ടി വകുപ്പ് എന്നിവർക്ക് മുമ്പാകെ നൽകിയതായി ശിവകുമാറിന്റെ പ്രതികരണം. പാർട്ടി പരിപാടികൾ, തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയ തിരക്കിലാണെന്നും സമയം അനുവദിക്കണമെന്നും സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനസികമായി പീഡിപ്പിക്കുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യമെന്നും ശിവകുമാർ പറയുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനായി നേതാക്കൾ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം
[masterslider id="10"]

Related posts