സുരക്ഷാപരിശോധനയിൽ അംഗീകാരം ലഭിച്ചു; നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് ഉടൻ

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിൽ അധികം വൈകാതെ സർവീസ് ആരംഭിക്കും. കമ്മിഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റി (സിഎംആർഎസ്) സുരക്ഷാപരിശോധന നടത്തി അംഗീകാരം നൽകിയതോടെ ലക്ഷ്യമിട്ടതുപോലെ ഈ മാസംതന്നെ സർവീസ് തുടങ്ങാൻകഴിയുമെന്നാണ് കരുതുന്നത്. ചില മാറ്റങ്ങൾ നിർദേശിച്ചാണ് സിഎംആർഎസ് എ.എം. ചൗധരി അനുമതിനൽകിയത്.

ഇലക്‌ട്രോണിക് സിറ്റി വഴി ആർവി റോഡുമുതൽ ബൊമ്മസാന്ദ്രവരെയാണ് യെല്ലോ ലൈൻ. ഐടി മേഖല ഉൾപ്പെടുന്ന ഈ ലൈൻ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. 19.15 കിലോമീറ്ററാണ് ദൈർഘ്യം.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തീവണ്ടികളുടെ എണ്ണം കുറവായതിനാൽ 20 മിനിറ്റ് ഇടവേളയിലായിരിക്കും തുടക്കത്തിൽ സർവീസുകൾ നടത്തുക. തീവണ്ടികളുടെ ലഭ്യത വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തും. അടുത്തവർഷമാകുമ്പോഴേക്കും അഞ്ചുമിനിറ്റ് ഇടവേളകളിൽ സർവീസുകൾ നടത്താനാകുമെന്നാണ് പ്രതീക്ഷ.

സിഎംആർഎസ് റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ച്‌ ഉടൻതന്നെ നടപ്പാക്കുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. ഇതോടെ ഏറെ കാത്തിരുന്ന യെല്ലോ ലൈനിൽ മെട്രോ തീവണ്ടി ഓടിത്തുടങ്ങും. ഈ മാസം 15-ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യാനാണ് ഒരുങ്ങുന്നത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയാകും ഉദ്ഘാടകനെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അന്തിമ സുരക്ഷാപരിശോധനയും വിജയകരമായി പൂർത്തിയാക്കിയതിനാൽ സർവീസ് ഇനി വൈകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts