കെഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് ദമ്പതികൾ മരിച്ചു, നാല് വയസ്സുള്ള മകൻ ഗുരുതരാവസ്ഥയിൽ

road

ബെംഗളൂരു: കെഎസ്ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിക്കുകയും നാലു വയസ്സുള്ള മകൻ ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ഹൊസ്‌കോട്ടിനടുത്ത് ബെംഗളൂരു-ചെന്നൈ ഹൈവേയിൽ മൈലാപുര ഗേറ്റിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. .

ബെംഗളൂരു ശ്രീനിവാസനഗർ സ്വദേശികളായ ബാലമുരുകൻ (35), ഭാര്യ സെൽവി (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിശ്ചയ് വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.

ചിറ്റൂർ ജില്ലയിലെ ബലിജകന്ദ്രിഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസ് വരുമ്പോൾ പുലർച്ചെ 1.45 ഓടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കരിങ്കല്ല് നിറച്ച ട്രക്ക് തകരാർ മൂലം റോഡരികിൽ നിർത്തിയത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെയാണ് അതിൽ ഇടിക്കുകയും അപകടമുണ്ടാകുകയും ചെയ്തത്.

ബസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് ആയി ചികിത്സയിലാണ്. നിസാര പരിക്കുകളോടെ 26 യാത്രക്കാരെ ഹോസ്‌കോട്ടിലെയും നഗരത്തിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ആറിലധികം പേർ വിവിധ ആശുപത്രികളിലെ ഐസിയുവിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ കൈകൾക്കും കാലുകൾക്കും പൊട്ടലുണ്ട്. പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

അപകടത്തിൽ ബസ്സിന്റെ ഇടതുവശത്ത് ഡ്രൈവറോട് ചേർന്ന് ഇരുന്നിരുന്ന ബാലമുരുകനും ഭാര്യയും മകനും ഇടിയുടെ ആഗാതത്തിൽ ആ ഭാഗം പൂർണ്ണമായും തകർന്ന് ബാലമുരുകനും ഭാര്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക്, ബസ് ഡ്രൈവർക്കെതിരെ ഹൊസ്‌കോട്ട് പോലീസ് കേസെടുത്തു. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us