മകൾ ഒളിച്ചോടിപോയി, മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി

ബെംഗളൂരു: മകൾ അന്യജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വിഷമത്തിൽ മനംനൊന്ത് യുവതിയുടെ മാതാപിതാക്കളും സഹോദരനും ആത്മഹത്യ ചെയ്തു.

കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ഹണ്ടിഗനാല ഗ്രാമത്തിലാണ് സംഭവം. ശ്രീരാമപ്പ, സരോജമ്മ, മനോജ് എന്നിവരാണ് മരിച്ചത്.

മകളെ കാണാതായതിനു പിന്നാലെ സിദ്‌ലഘട്ട റൂറൽ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

അർച്ചന എന്ന യുവതി അന്യജാതിയിൽപ്പെട്ട നാരായണസ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാനാണ് വീട്ടിൽ നിന്ന് പോയതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ പിതാവ് എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മകളാണെന്നും തന്റെ സ്വത്തിൽ നിന്ന് മകൾക്ക് ഒന്നും ലഭിക്കരുതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൂത്തമകൻ രഞ്ജിത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് മറ്റ് മൂന്ന് പേരും ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts