ബെംഗളൂരു: ദേശീയ പാത 66 ൽ തൊക്കോട്ടിനടുത്ത് കല്ലാപ്പിൽ ഇന്നലെ രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് കാർ, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ചവിട്ടി. ഇതിനിടയിൽ കാർ യു ടേൺ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ കാസർകോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന്…
Read MoreMonth: September 2022
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി
പത്തനംതിട്ട : ചാനൽ പരിപാടിയിൽ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസിൽ പരാതി നൽകി. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ് റാമാണ് പരാതിക്കാരൻ. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, കൈ കുഞ്ഞുമായി ദമ്പതികൾ അറസ്റ്റിൽ
മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ എൻ.കെ. പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. കുടുംബസമേതം ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിൽ ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത്. കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ…
Read Moreടാപ്പിങ് തൊഴിലാളിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ടാപ്പിങ് തൊഴിലാളിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോവിക്കാനം ചിപ്ലിക്കായയിൽ താമസിക്കുന്ന സുള്ള്യ ഗുത്തിഗാർ സ്വദേശി ജൈസൺ തോമസിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴിന് ഇരിട്ടിയിലെ സ്വന്തം വീട്ടിൽ പോയ ജൈസന്റെ ഭാര്യ അനുമറിയ, ഫോൺ വിളിച്ചിട്ടും ഇയാൾ എടുക്കാത്തതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലാണെന്ന് പോലീസിൽ വിവരം ലഭിച്ചപ്പോൾ മരിച്ച നിലയിൽ ജൈസനെ കണ്ടത്. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്…
Read Moreലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല, സഹോദരനെ കുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ അമ്മയെ തല്ലാൻ ഒരുങ്ങിയ 19കാരൻ മൂത്ത സഹോദരനെ കുത്തിക്കൊന്നു. സഹോദരന്റെ കൊലപാതകത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളിലെ പ്രധാന അധ്യാപികയാണ് അമ്മ സെൽവറാണി. കാഞ്ചിപുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. 22 വയസുള്ള വിൻസെന്റ് ആണ് കൊല്ലപ്പെട്ടത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് വിൻസെന്റ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെർളി ജോണിനെയാണ് സഹോദരന്റെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടു. മകന്റെ ആവശ്യം നിരസിച്ചതോടെ ജോൺ അമ്മയെ…
Read Moreഒഴുക്കിൽ പെട്ട് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: മൂകാംബിക ക്ഷേത്ര ദർശനത്തിനിടെ സൗപർണിക നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനി ശാന്തി ശേഖർ ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും മകനും ഒഴുക്കിൽ വീണത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാർ ഓടിക്കൂടി ശാന്തിയുടെ ഭർത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദർശനത്തിന് മൂകാംബികയിൽ എത്തിയത്.
Read Moreയുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ
ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച് ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്നാട് സേലത്താണ് സംഭവം നടന്നത്. ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന് വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം…
Read More24 മത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം മത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു. കേന്ദ്ര സ്പീക്കർ ചിറ്റയം ഗോപകുമാറാണ് പുതിയ സ്പീക്കർ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഷംസീറിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. എം.ബി രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടു തവണ വിജയിച്ച ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് ഇദ്ദേഹം സജീവമായത്. 2021-ലെ…
Read Moreസിസിടിവി യിൽ പുലിയെ കണ്ടു, സ്കൂളുകൾക്ക് അവധി
ബെംഗളൂരു: മൈസൂരു ആർബിഐ വളപ്പിൽ പുലിയെ കണ്ടതിനെ തുടർന്ന് സ്കൂളുകൾക്ക് അവധി നൽകി. റ്റെഗള്ളിയിലെ റിസേർവ് ബാങ്കിന്റെ നോട്ട് മുദ്രൺ പ്രസും ജീവനക്കാരുടെ കോട്ടേഴ്സും കേന്ദ്രീയ വിദ്യാലയവും ഉള്ള വളപ്പിൽ ആണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവിടെ പുലി ഉള്ളതായി ആളുകൾ അറിഞ്ഞത്. വിദ്യാലയങ്ങൾ ഒന്നാം തിയ്യതി മുതൽ അവധിയിൽ തുടരുകയാണ്. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട്ട് ഒരുക്കിയെങ്കിലും പുലി ഇതുവരെയും കുടുങ്ങിയിട്ടില്ല.
Read Moreശിവാനന്ദ സർക്കിൾ മേൽപ്പാലം, ആദ്യ മഴയിൽ തന്നെ കുണ്ടും കുഴിയും
ബെംഗളൂരു: നീണ്ട കാത്തിരിപ്പിനുശേഷം തുറന്ന ശിവാനന്ദ സർക്കിൾ മേൽപാലത്തിൽ ആദ്യമഴയിൽ തന്നെ കുണ്ടും കുഴിയും ഉണ്ടായതായി പരാതി. കഴിഞ്ഞ മാസം പകുതിയോടെ ഭാഗികമായി പാലം തുറന്നതിനു പിന്നാലെ തന്നെ ടാറിങ്ങിലെ നിരപ്പിലായ്മ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പലയിടത്തും കുഴികൾ രൂപപ്പെട്ടത്. പാലത്തിന്റെ ജോയിന്റുകളിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾക്ക് കുലുക്കം അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടർന്ന് 2 ദിവസം പാലം അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടം ഉണ്ടാകുന്നത് പതിവായി. റേസ് കോഴ്സ് റോഡിനെയും ശേഷാദ്രിപുരം റോഡിനെയും ബന്ധിപ്പിക്കുന്ന 492 മീറ്റർ…
Read More