മലയാളികൾ വൃത്തികേടാക്കിയ ചാമുണ്ഡി ഹിൽസിലെ മതിലുകൾ വൃത്തിയാക്കി; ഇനിയും വൃത്തികേടാക്കരുതെന്ന് അപേക്ഷ

ബെംഗളൂരു: മലയാളികൾ വൃത്തികേടാക്കിയ ചാമുണ്ഡി ഹിൽസിലെ മതിലുകൾ വൃത്തിയാക്കി; ഇനിയും വൃത്തികേടാക്കരുതെന്ന് അപേക്ഷ.

ചാമുണ്ഡിഹിൽസിലെ വ്യൂ പോയിന്റ് മതിലുകളിൽ സന്ദേശങ്ങൾ എഴുതി വികൃതമാക്കിയത് മായ്ച്ചുകളഞ്ഞ് യുവജനകൂട്ടായ്മ. വ്യൂ പോയിന്റ് നന്ദി പ്രതിമയ്ക്കു സമീപത്തെ മതിലുകളും ചുവരുകളുമാണ് വികൃതമാക്കിയിരുന്നത്. കേരളത്തിലെ സ്ഥലനാമങ്ങളും പേരുകളുമാണു സന്ദേശങ്ങളിൽ ഏറെയും ഉണ്ടായിരുന്നത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

മലയാളികളായ വിനോദസഞ്ചാരികൾ പൊതുസ്ഥലങ്ങൾ നശിപ്പിക്കരുതെന്നുള്ള അപേക്ഷയുമായി സമൂഹമാധ്യമങ്ങളിൽ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചിരുന്നു.

ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്നാണ് യുവജനകൂട്ടായ്മയുടെ നേതൃത്വത്തിൽ മതിലുകൾ പെയിന്റ് ചെയ്ത് വൃത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts