പച്ചക്കൊടി പ്രൊഫൈൽ ചിത്രമാക്കിയതിന് മുസ്ലീം യുവാവിനെ വെട്ടിക്കൊന്നു;പാക്കിസ്ഥാന്റെ പതാകയാണെന്ന് തെറ്റിദ്ധരിച്ചാണ് പരിചയക്കാർ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

ബെംഗളൂരു : വാട്ട്സ് ആപ്പ് പ്രൊഫെൽ ചിത്രമായി പച്ചക്കൊടി ഇട്ടതിന്റെ പേരിൽ ശിവമൊഗ്ഗ ഹൊന്നാലിയിൽ യുവാവിനെ വെട്ടിക്കൊന്നു.

അവിടെ തന്നെ വാഹന ഗാരേജിൽ ജോലി ചെയ്യുന്ന ദയാനാഥ് ഖാനാ (21) ണ് കൊല്ലപ്പെട്ടത്. റംസാൻ നാളുകളിൽ ഇയാൾ പ്രൊഫയിൽ ചിത്രം മാറ്റിയിരുന്നു ,എന്നാൽ ഇന്ത്യാ പാക്ക് ക്രിക്കറ്റ് മത്സരം നടക്കുന്നതിനാൽ പാക്കിസ്ഥാന്റെ കൊടിയാണിതെന്ന് തെറ്റിദ്ധരിച്ചാണ് അക്രമണം.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

ഈ വിഷയത്തിൽ മുൻപും ഖാൻ അക്രമിക്കപ്പെട്ടിട്ടുണ്ട്. പരിചയക്കാരായ സഞ്ജു, ലോഹിത്, ഹേമന്ത് എന്നിവർ അക്രമിച്ചതിനാൽ ഖാൻ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

വീണ്ടും അക്രമിക്കപ്പെടുമെന്ന ഭയത്താൽ പോലീസിൽ പരാതി നൽകിയില്ല, എന്നാൽ ഹൊനാലി ബൾബ് ഫാക്ടറിക്ക് സമീപം ഇതേ സംഘം ഖാനെ മാരകായുധവുമായി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us