ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ അധികാരത്തിലെത്തുവാൻ മലയാളി വോട്ടർമാർക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ കർണ്ണാടക മലയാളികൾക്കായി ദാസറഹള്ളി അസംബ്ലി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കെ എം സി സംസ്ഥാന സെക്രട്ടറി ബിനു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. വോട്ടർ ഐ ഡി കാർഡ്, റേഷൻ കാർഡ്, നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ്, സർക്കാരിന്റെ ഭാഗമായ സ്ത്രീകൾക്കായുള്ള സ്കീമുകൾ എന്നിവയ്ക്കായി ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ നിയോജകമണ്ഡലം കമ്മറ്റിയും തിരഞ്ഞെടുത്തു . സംസ്ഥാന എക്സിക്യൂട്ടീവ്…
Read MoreMonth: August 2022
നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകളുടെ വിതരണം ആരംഭിച്ചു
ബെംഗളൂരു: 2022 ഓഗസ്റ്റ് എട്ടാം തിയ്യതി വരെ നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നവരുടെ ഐഡി കാർഡുകൾ വിതരണത്തിന് തയ്യാറായി. ശിവാജി നഗറിലെ ഇൻഫൻട്രി റോഡിലെ ജംപ്ലാസ് ബിൽഡിംഗിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് സാറ്റ്‌ലൈറ്റ് ഓഫീസിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5.30 നും ഇടയിൽ എത്തി അപേക്ഷകർക്ക് കൈപറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Read Moreപ്രധാന മന്ത്രി സെപ്റ്റംബർ 2 ന് കർണാടക സന്ദർശിക്കും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിന് കർണാടക സന്ദർശിക്കും. യാത്രയുടെ ഭാഗമായി മംഗളൂരുവിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. മംഗളൂരുവിലെ യന്ത്ര-വ്യവസായവൽക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നിർവഹിക്കുന്നു. കണ്ടെയ്‌നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബർത്ത് നമ്പർ 14 യന്ത്രവൽക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അതോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Read Moreഈദ് ഗാഹ് മൈതാനിയിൽ ഗണേശോത്സവം നടത്തരുത് ; സുപ്രീം കോടതി
ബെംഗളുരു: ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. തൽസ്ഥിതി തുടരാൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി, എ.എസ് ഒക്ക, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർഥി ആഘോഷങ്ങൾ നടത്താൻ ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ കർണാടക വഖഫ് ബോർഡും സെൻട്രൽ മുസ്ലീം അസോസിയേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 200 വർഷമായി സമാനമായൊരു ചടങ്ങ് ഈദാഗാഹ് ഭൂമിയിൽ നടത്തിയിട്ടില്ല, പ്രസ്തുത ഭൂമി വഖഫിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.…
Read Moreരാഹുലിന്റെ യാത്ര സെപ്റ്റംബർ 7ന് സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അഞ്ചുമാസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപത്തൂരിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. കന്യാകുമാരിയിലെ മഹാത്മാ ഗാന്ധി സ്മാരകത്തിൽ നിന്നാകും രാഹുലിൻ്റെ ഭാരത പദ യാത്ര സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയുക. ഭരണഘടനയെ സംരക്ഷിക്കാനും ജനങ്ങളേയും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജൻഡയെ തോൽപ്പിക്കാനും രാഹുലിൻെറ യാത്ര സഹായിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Read Moreപ്രശസ്ത സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു
ന്യൂഡൽഹി : പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ ആസൂത്രണകമീഷൻ അംഗവുമായ അഭിജിത് സെൻ അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്ന 2004 -2014 കാലയളവിൽ ആസൂത്രണ കമീഷനിൽ അംഗമായി. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ കാലത്ത് കമീഷൻ ഫോർ കോസ്റ്റ് ആൻഡ് പ്രൈസസ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ വിളകൾക്ക് മിനിമം…
Read Moreബസിൽ തർക്കം, പോലീസ് പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ
ബെംഗളൂരു: ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ രണ്ട് പേർ തമ്മില്‍ തര്‍ക്കം. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും മാരക ലഹരി മരുന്ന് ആയ എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകൾ നിലവിൽ ഉണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.
Read Moreകാമുകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിൽ യുവതിയും 7 പേരും അറസ്റ്റിൽ
ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ എട്ട് പേരെ പോലീസ് പിടികൂടി. സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുന്‍ ലിവിങ് പാര്‍ട്ണറുമായ മഹാദേവ പ്രസാദിനെയാണ് ഈ 8 അംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഉപേക്ഷിച്ചത്. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. എന്നാല്‍ തന്റെ മുന്‍ ലിവ് ഇന്‍ പാര്‍ട്ണറെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ച…
Read Moreബെംഗളൂരു- മൈസൂരു ദേശീയ പാത മുങ്ങിയതോടെ ബുദ്ധിമുട്ടിലായി കേരള – തമിഴ്നാട് യാത്രക്കാർ
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ബെംഗളൂരു-മൈസൂർ ദേശീയപാത മുങ്ങിയതോടെ ബുദ്ധിമുട്ടിലായി കേരളം- തമിഴ്നാട് യാത്രക്കാർ. കർണാടക രാമനഗര ജില്ലയിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. മൈസൂരു വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ദേശീയ പാതയിൽ മണിക്കൂറുകളോളമാണു ഗതാഗതം മുടങ്ങിയത്. വാഹനങ്ങൾ മറ്റ് വഴി തിരിച്ചുവിട്ടു. രാവിലെ 7 ന് മുമ്പ് എത്തേണ്ട കേരള ആർട്ടിസി ബസുകൾ മണിക്കൂറോളം വൈകിയാണ് ബെംഗളൂരുവിലെത്തിയത്. ഉച്ചയോടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച കാറുകളുടെ അടിപ്പാതകൾ മുങ്ങിയതോടെ 5 ബസുകളും 15 എണ്ണവും കുടുങ്ങി. ബസിലെ യാത്രക്കാരെ…
Read Moreബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 1.9 കിലോ സ്വർണവും പണവും, യുവാവ് പിടിയിൽ
ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച് 20 കാരന്‍ തട്ടിയെടുത്തത് 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്. 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷണത്തിനു…
Read More