പ്രശസ്ത സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ ആസൂത്രണകമീഷൻ അംഗവുമായ അഭിജിത് സെൻ അന്തരിച്ചു. 72 വയസായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്ന 2004 -2014 കാലയളവിൽ ആസൂത്രണ കമീഷനിൽ അംഗമായി. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പെയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന്റെ കാലത്ത് കമീഷൻ ഫോർ കോസ്റ്റ് ആൻഡ്‌ പ്രൈസസ് ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

സാമ്പത്തിക വിദഗ്ധയായ ജയന്തി ഘോഷ് ആണ് ഭാര്യ. ‘ദി വയർ ‘ ഡെപ്യൂട്ടി എഡിറ്റർ ജാഹ്നവി സെൻ മകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts