ബെംഗളൂരു പുതുവര്‍ഷാഘോഷം: നഗരത്തിൽ കനത്ത സുരക്ഷ 

New-year-2020 TAIL NADU

ബെംഗളൂരു: നഗരം പുതുവർഷത്തിന് ഒരുങ്ങിക്കഴിഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തിരശീല വീഴുന്നതോടെ പുതുവർഷാഘോഷത്തിന് കൊടിയേറും.

പാർട്ടികളും ഡിജെയും സ്പെഷ്യല്‍ ഷോകളും ഡാന്‍സും പാട്ടും ഒക്കെ തരംപോലെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

2024 ന് ഒരു വിടവാങ്ങല്‍ നൽകി പുത്തൻ വർഷമായ 2025 നെ ഏറ്റവും അനുയോജ്യമായ വിധത്തില്‍ സ്വീകരിക്കാനാണ് ബെംഗളൂരുവിന്‍റെ ലക്ഷ്യം.

കർണ്ണാടകയിലെ മറ്റുനഗരങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നടക്കം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും യുവാക്കളും കുടുംബങ്ങളും ഒക്കെ ബെംഗളൂരു ന്യൂ ഇയർ പരിപാടികള്‍ക്കായി എത്തും.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

ബെംഗളൂരുവില്‍ പഠിക്കുകയും ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നവരെ കൂടാതെ ന്യൂ ഇയർ കാണാനായി മാത്രം ആളുകള്‍ ഇവിടേക്ക് ഒഴുകും.

പുതുവത്സരത്തിന്‍റെ തലേന്ന്, അതായത് ഡിസംബർ 31 ചൊവ്വാഴ്ച രാത്രി ലക്ഷക്കണക്കിനാളുകളെയാണ് ബെഗംളൂരു പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്‌ ഏഴു മുതല്‍ എട്ടു ലക്ഷം വരെ ആളുകള്‍ പുതുവർഷത്തലേന്ന് ബെംഗളൂരുവിനെ തെരുവുകളിലിറങ്ങും.

കേട്ടറിഞ്ഞ ബെംഗളൂരു ന്യൂ ഇയർ ആദ്യമായി കാണാനെത്തുന്നവരും ഇവിടെ വന്ന കാലം മുതല്‍ ഒരിക്കല്‍ പോലും മിസ് ചെയ്യാതെ ബെംഗളൂരുവില്‍ തന്നെ പുതുവർഷം ആഘോഷിക്കുന്നവരും ഇതിലുണ്ട്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

ഇത്രയും ആളുകള്‍ എത്തുന്നത് കണക്കാക്കി അതിനനുസരിച്ചുള്ള സുരക്ഷാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷം സമാധാനപരമായി സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഇത്തവണ അധികൃതർ ഒരുക്കിയിരിക്കുന്നത്.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇത്തവണ സർക്കാർ സ്വീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
[masterslider id="10"]

Related posts