ബാനസവാടിയിലേക്ക് മാറ്റിയ ട്രെയിനുകൾക്ക് ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പില്ല; ദുരിതമേറും

ബെംഗളൂരു ∙ ജനുവരി ആദ്യവാരം സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നു ബാനസവാടി സ്റ്റേഷനിലേക്കു മാറ്റുന്ന എറണാകുളം സൂപ്പർഫാസ്റ്റ് (22607/08), എക്സ്പ്രസ് (12683/84) ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിലും സ്റ്റോപ്പുണ്ടാകില്ല. നിലവിൽ കെആർപുരം, കന്റോൺമെന്റ്, സിറ്റി റെയിൽവേ സ്റ്റേഷൻ (മജസ്റ്റിക്) എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ട്രെയിനുകൾക്കു ജനുവരി ആദ്യവാരം മുതൽ നഗരത്തിൽ കെആർ പുരത്തും ബാനസവാടിയിലും മാത്രമാകും സ്റ്റോപ്പ്.

സ്റ്റോപ്പുകളുടെ എണ്ണം രണ്ടായി ചുരുങ്ങുന്നതു നഗരത്തിന്റെ വടക്ക്–പടിഞ്ഞാറൻ മേഖലകളിലേക്കു പോകേണ്ടവർക്ക് അസൗകര്യമാകും. എന്നാൽ, ഈ ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് ഏർപ്പെടുത്തിയാൽ തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽനിന്നു നഗരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു യാത്ര സുഗമമാകും. ഔട്ടർ റിങ് റോഡിനോട് ചേർന്നുള്ള കെആർ പുരം സ്റ്റേഷൻ നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു ഗുണകരമാകുമെങ്കിലും വേണ്ടത്ര യാത്രാ സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷൻ പ്രയോജനം ചെയ്യില്ലെന്നും യാത്രക്കാർ പറയുന്നു.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

ബാനസവാടി സ്റ്റേഷനിൽനിന്ന് ബിഎംടിസി ബസ് സർവീസുള്ള റോഡിലേക്ക് ഒരു കിലോമീറ്റർ ദൂരമുണ്ട്. സ്റ്റേഷനിലേക്കുള്ള വഴികൾ ഇടുങ്ങിയതായതിനാൽ മറ്റു വാഹനങ്ങളിലുള്ള യാത്രയും ബുദ്ധിമുട്ടാകും. അതിനാൽ ബാനസവാടിയിലേക്കു മാറ്റുന്ന ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാനെങ്കിലും റെയിൽവേ തയാറാകണമെന്ന ആവശ്യം ശക്തമായി. ഇപ്പോൾ എറണാകുളം–ബാനസവാടി റൂട്ടിൽ സ്പെഷൽ സർവീസ് നടത്തുന്ന ട്രെയിൻ ബയ്യപ്പനഹള്ളിയിലും നിർത്തുന്നുണ്ട്. അതിനാൽ ബാനസവാടിയിലേക്കു മാറ്റുന്ന മറ്റു ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കാൻ തടസ്സമില്ലെന്നും യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് വേണ്ട, പരിസ്ഥിതി സൗഹൃദവുമാണ്; രാജ്യത്തെ ആദ്യ ‘സീറോ സിമന്റ്’ കോൺക്രീറ്റ് റോഡ് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
[masterslider id="10"]

Related posts

Click Here to Follow Us