സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ നമ്മ ബെംഗളൂരു രണ്ടാം സ്ഥാനത്ത്;മുന്നില്‍ ഡല്‍ഹി മാത്രം.

ബെംഗളൂരു∙ 2011ലെ സെൻസസ് പ്രകാരം ബെംഗളൂരു നഗരത്തിലെ ജനസംഖ്യ 84.43 ലക്ഷം; ഈ ജൂലൈ വരെയുള്ള കണക്ക് നോക്കിയാൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 70.28 ലക്ഷം! ജനസംഖ്യയേക്കാൾ വാഹനപ്പെരുപ്പം കുതിച്ചുകയറുമ്പോൾ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു രാജ്യത്തു രണ്ടാമത്. രാജ്യതലസ്ഥാനമായ ഡൽഹി 1.01 കോടി സ്വകാര്യ വാഹനങ്ങളുമായി ഒന്നാമതെത്തിയപ്പോൾ ബിബിഎംപി പരിധിയിലെ വാഹനങ്ങളുടെ എണ്ണം ഈ ജൂലൈ വരെ 70,28,067. ഇതിൽ 48,69,225 ഇരുചക്രവാഹനങ്ങളും 13,58,419 കാറുകളും 1,76, 685 ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു.

പത്തുവർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. ഇക്കാലയള‌വിൽ നഗരപരിധിയിൽ റജിസ്റ്റർ ചെയ്തത് 40.18 ലക്ഷം വാഹനങ്ങൾ. നഗരപരിധിയിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഇതിലും പലമടങ്ങ് കൂടുതലാണ്. മറ്റു സംസ്ഥാനവാഹനങ്ങളും കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവയും നഗരത്തിലെ റോഡുകളിൽ എത്തുന്നു.ഹൈദരാബാദ് – 48.70 ലക്ഷം വാഹനങ്ങൾ (2016 ഒക്ടോബർ വരെയുള്ള കണക്ക്), ചെന്നൈ (47.57 ഏപ്രിൽ വരെയുള്ള കണക്ക്), മുംബൈ 30.69 (2017, മാർച്ച്) എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ സ്ഥിതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us