അവസാന നിമിഷത്തെ നെട്ടോട്ടം ഒഴിവാക്കുക;ക്രിസ്തുമസ് അവധിക്കുള്ള ടിക്കറ്റ്‌ ബൂകിംഗ് തുടങ്ങി;സീറ്റുകള്‍ ഉടന്‍ ഉറപ്പാക്കുക.

 ബെംഗളൂരു ∙ മൂന്നുമാസം അകലെയാണെങ്കിലും ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വേഗത്തിൽ തീരുന്നു. ഡിസംബർ 22ന് ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള നാലു രാത്രി ട്രെയിനുകളിലുമായി ആയിരത്തിലേറെ പേർ വെയ്റ്റ് ലിസ്റ്റിലാണ്. ഇവയിൽ ബെംഗളൂരു–കന്യാകുമാരി, ബെംഗളൂരു–കൊച്ചുവേളി ട്രെയിനുകളിൽ റിസർവേഷൻ അവസാനിക്കുകയും ചെയ്തു. രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ്(16517) എന്നിവയിലാണ് ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. ക്രിസ്മസ് അവധിക്കു ശേഷം ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഡിസംബർ 25, 31, ജനുവരി ഒന്ന് തീയതികളിലാണ് നാട്ടിൽനിന്നുള്ള ട്രെയിനുകളിൽ തിരക്കു കൂടുതൽ.

∙ ഡിസംബർ 22ലെ റിസർവേഷൻ സ്റ്റാറ്റസ്

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

ബെംഗളൂരു–എറണാകുളം(12677): സെക്കൻഡ് സീറ്റിങ് ലഭ്യം 739, ചെയർകാർ വെയ്റ്റിങ് 10 ബെംഗളൂരു–കൊച്ചുവേളി(16315): സ്ലീപ്പർ വെയ്റ്റിങ് 301, തേഡ് എസി വെയ്റ്റിങ് 76, സെക്കൻഡ് എസി വെയ്റ്റിങ് 51 ബെംഗളൂരു–കന്യാകുമാരി(16526): സ്ലീപ്പർ വെയ്റ്റിങ് 300, തേഡ് എസി വെയ്റ്റിങ് 76, സെക്കൻഡ് എസി വെയ്റ്റിങ് 48 യശ്വന്ത്പുര–കണ്ണൂർ(16527): സ്ലീപ്പർ വെയ്റ്റിങ് 292, തേഡ് എസി വെയ്റ്റിങ് 55, സെക്കൻഡ് എസി വെയ്റ്റിങ് 23 ബെംഗളൂരു–കണ്ണൂർ(16517): സ്ലീപ്പർ ലഭ്യം 76, തേഡ് എസി വെയ്റ്റിങ് 6, സെക്കൻഡ് എസി വെയ്റ്റിങ് 6

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
[masterslider id="10"]

Related posts