ജനങ്ങൾക്ക് അവശ്യ സേവനം ഉറപ്പാക്കാൻ നിയമം നിർമ്മിച്ച സമയത്ത് രാജ്യത്ത് മെട്രോ സർവീസ് ഇല്ല;എസ്മ ബാധകമാകില്ല എന്ന പ്രതീക്ഷയില്‍ ഏതു സമയവും മിന്നല്‍ പണിമുടക്ക്‌ നടത്താന്‍ തയ്യാറായി”നമ്മമെട്രോ”;മെട്രോ സര്‍വിസുകളേയും എസ്മയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തിന് കത്തെഴുതി ബി.എം.ആര്‍.സി.എല്‍.

ബെംഗളൂരു : 1986  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യസേവനം ഉറപ്പാക്കൽ നിയമത്തിന്റെ ലക്ഷ്യം പൊതു ഗതാഗത സംവിധാനങ്ങളും ആരോഗ്യ മേഖലയിലും ഇടതടവില്ലാതെ ജനങ്ങള്‍ക്ക്‌ സേവനം ലഭിക്കണം എന്നത് ആയിരുന്നു,എന്നാല്‍ അക്കാലത്ത് മെട്രോ സര്‍വിസ് ഇന്ത്യയില്‍ നിലവില്‍ ഇല്ലാതിരുന്നതിനാല്‍ മെട്രോയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മെട്രോയെ കൂടി  സേവനം ഉറപ്പാക്കൽ നിയമത്തിൽ(എസ്മ)  ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) കേന്ദ്രത്തിനു കത്തെഴുതി. ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങുമെന്നു മെട്രോ ജീവനക്കാർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

എന്നാലിപ്പോൾ രാജ്യത്തെ പല നഗരങ്ങളിലും ജനങ്ങളുടെ പ്രധാന യാത്രോപാധിയാണ് മെട്രോ. നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ പരിഹാരമാണിത്. മെട്രോ ജീവനക്കാർ പൊതുജന സേവകരുമാണ്. അതിനാൽ മെട്രോ സർവീസുകൾ മുടങ്ങാതിരിക്കാൻ ഇവയെ എസ്മയുടെ പരിധിയിൽപ്പെടുത്തി വിജ്ഞാപനം ഇറക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts