മലയാളം മിഷൻ ലൈബ്രറികൾ പ്രവർത്തനം തുടങ്ങി

 ബെംഗളൂരു∙ മലയാളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ മൂന്ന് ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു. ലൈബ്രറികളുടെ ഉദ്ഘാടനം കേരള മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് നിർവഹിച്ചു. ‌ചടങ്ങിൽ മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകനും അധ്യാപകനുമായ കെ.പി.ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകൻ കെ.ദാമോദരനെ ആദരിച്ചു.

ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂൾ, ജാലഹള്ളിയിലെ മലയാളി സമാജം സെന്റർ, കെആർ പുരത്തെ കൈരളി വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ ഓഫിസുകളിലാണു ലൈബ്രറി. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ലൈബ്രറി ശനി, ഞായർ ദിവസങ്ങളിൽ രാവിലെ മുതൽ പ്രവർത്തിക്കും. വീടുകളിലേക്ക് പുസ്തകങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യവും ആരംഭിക്കുമെന്ന് ബിലു സി.നാരായണൻ പറഞ്ഞു.

സിആർപിഎഫ് കമാൻഡർ ജയചന്ദ്രൻ, കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ്, ടോമി ആലുങ്കൽ, ടി.ഷാഹിന, സി.കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us