സംസ്ഥാനത്ത് 50,000-ലധികം പുതിയ കോവിഡ് കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.77%

ബെംഗളൂരു : കർണാടകയിൽ ജനുവരി 23 ഞായറാഴ്ച 50,210 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം 22,842 ഡിസ്ചാർജുകളും 19 മരണങ്ങളും രേഖപ്പെടുത്തി. ഈ ദിവസത്തെ പോസിറ്റീവ് നിരക്ക് 22.77 ശതമാനവും കേസിലെ മരണനിരക്ക് 0.03 ശതമാനവുമാണ്.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ സജീവമായ കേസുകൾ 3,57,796 ആയി ഉയർന്നു, ഒമിക്രോൺ കേസുകളുടെ എണ്ണം 931 ആയി ഉയർന്നു, 2,956 ഡെൽറ്റ കേസുകൾ സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

  ഫ്രഞ്ച് ഫ്രൈസിനും ചിപ്സിനും വിപണി കൂടുമ്പോൾ സംസ്ഥാനത്ത് നിന്ന് ഉരുളക്കിഴങ്ങ് പടിയിറങ്ങുന്നു; കൃഷി കുറഞ്ഞതിന് കാരണം ഇത്

ബെംഗളൂരു അർബനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,299 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി, 12,787 ഡിസ്ചാർജ്ജ്. അതിനു ശേഷം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയത് മൈസൂരുവിലാണ് (4,359).

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us