രണ്ടരവയസ്സുകാരിയെ മാനഭംഗപ്പെടുത്തി ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം

 ബെളഗാവി (കർണാടക) ∙ ബൈലഹൊങ്കലിൽ രണ്ടരവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച അയൽക്കാരൻ അറസ്റ്റിൽ. പ്രതി സുഭാഷ് മഹാദേവ് നായക് (22) അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കുട്ടി ഗുരുതരാവസ്ഥയിലാണ്.

വെള്ളിയാഴ്ച വൈകിട്ട് അങ്കണവാടിക്കു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞയിടത്തേക്കു കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തുടർന്നു കുട്ടിയെ കുഴിച്ചുമൂടാൻ കുഴിയെടുത്തുകൊണ്ടിരിക്കെ നാട്ടുകാർ പിടികൂടിയെങ്കിലും കുതറിയോടി. നാട്ടുകാർ ചേർന്നു ശനിയാഴ്ച രാവിലെ സുഭാഷിനെ തിരഞ്ഞുപിടിച്ചു തല്ലിച്ചതച്ചശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us