അടുത്ത 5 വർഷത്തേക്ക് ആർടിസികളിൽ പുതിയ ജീവനക്കാരെ നിയമിക്കരുത്

ബെംഗളൂരു: സർക്കാർ ഉടമസ്ഥതയിലുള്ള ബസ് കോർപ്പറേഷനുകളുടെ ചെലവ് കണക്കിലെടുത്ത്, സംസ്ഥാനത്ത് 35,000 ത്തിലധികം ബസുകൾ ഓടിക്കാൻ നിലവിലെ ജീവനക്കാർ പര്യാപ്തമായതിനാൽ അഞ്ച് വർഷത്തേക്ക് പുതിയ ജീവനക്കാരെ നിയമിക്കരുതെന്ന് വിദഗ്ധ സമിതി കർണാടക സർക്കാരിനോട് ശുപാർശ ചെയ്തു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) എന്നീ നാല് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളാണ് സംസ്ഥാനം നടത്തുന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എം…

Read More

തമിഴ്‌നാട്ടിൽ മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പോലീസ്;

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ ക്രൂസ് (58) എന്നിവർ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ധർമപുരി നല്ലപ്പള്ളിക്കുസമീപം ഭൂതനഹള്ളിയിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ബിസിനസ് പങ്കാളികളായ ഇരുവരും ബിസിനസ് അവശ്യത്തിനായ ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും ശരീരത്തിൽ ഇരുമ്പുപൈപ്പുകൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും നെവിൻ ക്രൂസിന്റെ കൈകൾ കെട്ടി മുഖം പ്ലാസ്റ്റിക് കവർകൊണ്ട്…

Read More

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചു; സദാചാരക്കാര്‍ക്ക് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി പുനർനിർമാണം ചെയ്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. പക്ഷെ നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത് ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ഇതിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇ പോസ്റ്റ് നിലവിൽ വൈറൽ ആയിരിക്കുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍…

Read More

യമഹ RX100 മടങ്ങിയെത്തുന്നു

ബൈക്ക് പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായി യമഹ. അത്രയെളുപ്പമൊന്നും മറക്കാനാവാത്തൊരു മോഡലാണ് യമഹ RX100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു ഈ ബൈക്ക്.  രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡൽ ഇപ്പോൾ മടങ്ങിയെത്തുകയാണ്. പുതിയ യമഹ RX100 ന്റെ ലോഞ്ച് 2026 ന് ശേഷം സാധ്യമാകുമെന്നും ഇത് പുതിയ എഞ്ചിൻ ആവശ്യമായി വരുമെന്നും യമഹ മോട്ടോർ ഇന്ത്യ ഐഷിൻ ചിഹാന വ്യക്തമാക്കി. എന്നിരുന്നാലും , മലിനീകരണ നിയന്ത്രണങ്ങൾ കാരണം മോഡൽ ടുസ്‌ട്രോക്ക് എഞ്ചിൻ ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു . കൂടാതെ, മോട്ടോർസൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന്…

Read More

വിവാഹ വാർത്തയോട് പ്രതികരിച്ച് നടി നിത്യ മേനോൻ

വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ സംബന്ധിച്ചു പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ്  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്” നിത്യ മേനോൻ വ്യക്തമാക്കി.

Read More

വിദ്യാർത്ഥികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താൻ പദ്ധതികളുമായി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും  പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി കർണാടക സർക്കാർ. പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൺ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 1 മുതൽ 8 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 46 ദിവസത്തേക്ക് മുട്ട വാഴപ്പഴം തുടങ്ങിയവ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സർക്കാർ സ്കൂൾ , സാക്ഷരതാ വകുപ്പ് സെക്രട്ടറി മെമ്മോറാണ്ടം പുറപ്പെടുവിച്ചു. 2022-23 വർഷത്തിൽ, പ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ യോജനയുടെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 1 മുതൽ…

Read More

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം ഉടൻ

ഡൽഹി: രാജ്യത്തിന്‍റെ 15ാംമത് രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഉടൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങിയത്. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു ആണ് മുന്നിൽ. ദ്രൗപദി മുർമുവിന് 540 വോട്ടുകളും, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകളും ലഭിച്ചു. ആകെ 748 വോട്ടുകളാണ് പാർലമെന്റിൽ പോൾ ചെയ്തത്. ഇതിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകൾ ലഭിച്ചു. ഭരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി…

Read More

പ്രവേശനോത്സവവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു 

ബെംഗളൂരു: സഞ്ജയ്‌ നഗർ കലാകൈരളിയുടെ നേതൃത്വത്തിൽ മലയാളം മിഷൻ കണിക്കൊന്ന കുട്ടികളുടെ പ്രവേശനോത്സവവും സൂര്യകാന്തി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് ഷൈജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജാലഹള്ളി മേഖല കോഡിനേറ്റർ ശ്രീജേഷ്, സെക്രട്ടറി ഹരിദാസ്, മലയാളം മിഷൻ അദ്ധ്യാപകരായ ബാലകൃഷ്ണൻ, വസന്തടീച്ചർ, ബിന്ദു, ഗോവിന്ദരാജ്, രമേശ്, സെന്റർ കോഡിനേറ്റർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ

ന്യൂഡൽഹി : പാര്‍ലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം, , ഇന്ത്യയുടെ സര്‍വ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത്‌ സിന്‍ഹയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ദ്രൗപദി മുര്‍മു ഗോത്രവര്‍ഗ്ഗക്കാരിയാണ്. വോട്ട് മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read More

ഗുണ്ടൽപേട്ടിൽ പൂകൃഷിയിൽ സജീവമായി മലയാളി കർഷകരും 

ബെംഗളൂരു: പുല്‍പള്ളിയിൽ പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മലയാളി കര്‍ഷകരും. ഇവിടെ പുഷ്പകൃഷിയുമായി നിരവധി മലയാളി കര്‍ഷകർ രംഗത്തുണ്ട്. കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന കൃഷിയെന്ന രീതിയിലാണ് മലയാളി കര്‍ഷകര്‍ ഇതിലേക്ക് കടന്നിരിക്കുന്നത്. മുമ്പെല്ലാം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ പൂ കൃഷിയുമായി ബന്ധപ്പെട്ട് മലയാളി കര്‍ഷകരെ കാണാനില്ലായിരുന്നു. ഇപ്പോള്‍ പാട്ടത്തിനു സ്ഥലമെടുത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം വിളയിക്കുന്ന കര്‍ഷകര്‍ ഏറെയാണ്. അധികം മഴ ആവശ്യമില്ലാത്ത കൃഷിയാണ് ഇവ. ഒരേക്കര്‍ സ്ഥലത്ത് പു കൃഷി നടത്താന്‍ 30,000 മുതല്‍ 50,000 വരെ ചെലവ് വരുന്നുണ്ട്. ചെണ്ടുമല്ലി…

Read More
Click Here to Follow Us