രംഗനത്തിട്ട് ബോട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരു: കെആർഎസ് അണക്കെട്ടിൽ നിന്ന് കാവേരി നദിയിലേക്ക് വൻതോതിൽ വെള്ളം തുറന്നതിനെ തുടർന്ന് രംഗനത്തിട്ട് പക്ഷി സങ്കേതത്തിൽ ബോട്ടിംഗ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചു. കുടകിൽ കനത്ത മഴ തുടരുന്നതിനാൽ കെആർഎസ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ശ്രീരംഗപട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന കെആർഎസ് റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ, രംഗനത്തിട്ടിലെ കാവേരി നദിയുടെ ജലനിരപ്പ് ഉയരാൻ ഇടയാക്കി.

കെആർഎസ് അണക്കെട്ട് പൂർണമായി നിറയാൻ രണ്ടടി മാത്രം ബാക്കിയുള്ളതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ അടിസ്ഥാനത്തിലാണ് വെള്ളം തുറന്നു വിടുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 13,000 ക്യുസെക്‌സ് വെള്ളമാണ് ഇന്നലെ രാവിലെ അണക്കെട്ടിൽ നിന്ന് തുറന്നുവിട്ടത്. കെആർഎസ് അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ഡോ.വി.കരികാളൻ ബോട്ടിംഗ് പ്രവർത്തനങ്ങൾ കുറച്ചുകാലത്തേക്ക് പിൻവലിക്കാൻ ഉത്തരവിട്ടത്. ബോട്ടുകളെല്ലാം മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് കെട്ടിയിട്ടുണ്ട്. എന്നിരുന്നാലും, സന്ദർശകർക്ക് വന്യജീവി സങ്കേതത്തിലേക്കുള്ള പ്രവേശനത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. ബാറ്ററിയിൽ ഓടുന്ന വാഹന സൗകര്യം ലഭ്യമാണ്. കെആർഎസ് അണക്കെട്ടിൽ നിന്ന് 60,000 ക്യുസെക്‌സിൽ കൂടുതൽ വെള്ളം തുറന്നുവിട്ടാൽ പക്ഷിസങ്കേതം താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts