രംഗനത്തിട്ട് ബോട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരു: കെആർഎസ് അണക്കെട്ടിൽ നിന്ന് കാവേരി നദിയിലേക്ക് വൻതോതിൽ വെള്ളം തുറന്നതിനെ തുടർന്ന് രംഗനത്തിട്ട് പക്ഷി സങ്കേതത്തിൽ ബോട്ടിംഗ് സൗകര്യം താൽക്കാലികമായി നിർത്തിവച്ചു. കുടകിൽ കനത്ത മഴ തുടരുന്നതിനാൽ കെആർഎസ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ശ്രീരംഗപട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന കെആർഎസ് റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ, രംഗനത്തിട്ടിലെ കാവേരി നദിയുടെ ജലനിരപ്പ് ഉയരാൻ ഇടയാക്കി. കെആർഎസ് അണക്കെട്ട് പൂർണമായി നിറയാൻ രണ്ടടി മാത്രം ബാക്കിയുള്ളതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ അടിസ്ഥാനത്തിലാണ് വെള്ളം തുറന്നു വിടുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 13,000 ക്യുസെക്‌സ് വെള്ളമാണ് ഇന്നലെ…

Read More

ഓൺലൈൻ ചൂതാട്ട നിരോധനം; കർണ്ണാടകയിലെ പ്രവർത്തനം നിർത്തി ഡ്രീം 11

ഓൺലൈൻ ചൂതാട്ടം; കർണ്ണാടകയിൽ ഓൺലൈൻ ചൂതാട്ട നിയനം നടപ്പിലാക്കിയിട്ടും അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ആപ്പുകൾക്ക് പിടിവീഴുന്നു. ഡ്രീം ഇലവൻ എന്ന ഫാന്റസി മൊബൈൽ ​ഗെയിമിനെതിരെ നിയമ ലം​ഘനം നടത്തിയതിന് കർണ്ണാടക പോലീസ് കേസെടുത്തിരുന്നു, ഇതോടെ കർണ്ണാടകത്തിലെ പ്രവർത്തനം നിർത്തിയിരിക്കുകയാണ് ഡ്രീം 11. ഡ്രീം 11 കമ്പനി ഡയറക്ടർമാർക്കെതിരെ അന്നപൂർണ്ണേശ്വരി ന​ഗർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ കർണ്ണാടകയിൽ പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 കമ്പനി അറിയിച്ചത്. ഓൺലൈൻ ​ഗെയിമുകളിൽ വാതുവെപ്പ് , ചൂതാട്ടം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് സർക്കാർ നിയമം പാസാക്കിയത്. നാ​ഗർഭവി സ്വദേശിയും…

Read More
Click Here to Follow Us