ബെംഗളൂരു: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ ആണ് അപകടം നടന്നത്. പച്ചക്കറി വ്യാപാരിയായ നവാസ് സഞ്ചരിച്ചിരുന്ന ഗുഡ്സ് ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഗ്യാസ് കയറ്റി വന്ന ലോറിയുമായി ഗുഡ്സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. പിതാവ്: അബ്ദുസമദ് നെടുവേലില്‍, മാതാവ്: നബീസ, ഭാര്യ:…
Read MoreDay: 8 July 2022
ദേഹാസ്വാസ്ഥ്യം നടൻ വിക്രം ആശുപത്രിയിൽ
ചെന്നൈ :ദേഹാസ്വാസ്ഥ്യം തുടർന്ന് നടൻ വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതുതായി പുറത്ത് വന്ന വിവരം. വിക്രത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തില്‍ ട്വീറ്റുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം നടന്റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
Read Moreഷിൻസോ ആബെയ്ക്ക് വിട, മരണം സ്ഥിരീകരിച്ച് ജപ്പാൻ സർക്കാർ
ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന മുൻ ജാപ്പനീസ് ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണ വാർത്ത പുറത്തു വിട്ടത്. ജപ്പാൻ സർക്കാരും മരണവാർത്ത സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധാവസ്ഥയിലായ ഷിൻ ആയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
Read Moreലഹരി കച്ചവടം, ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 4 പേർ പിടിയിൽ
ബെംഗളൂരു: 84 ലക്ഷം രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാല് പേർ പോലീസ് പിടിയിൽ.നാലുപേരും കർണാടക സ്വദേശികളാണ്. സംഘത്തിലെ പ്രധാനിയായ മുദാസിർ കൊള്ള, കവർച്ച തുടങ്ങി നിരവധി കേസുകൾ പ്രതിയാണ്. ഇവരിൽ നിന്ന് 27 ഗ്രാം ബ്രൗൺ ഷുഗർ, 12 ഗ്രാം എംഡിഎംഎ, 2 മൊബൈൽ ഫോണുകൾ 3 ലക്ഷം വിലയുള്ള വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. മുംബൈയിൽ ഉള്ള ചില നൈജീരിയൻസിന്റെ കയ്യിൽ നിന്നാണ് ഇവർ ലഹരി മരുന്നുകൾ ബെംഗളൂരുവിലേക്ക് എത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഗ്രാമിന്…
Read Moreഅൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി; ഉടൻ ജയിൽ മോചിതനാകില്ല
ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നും മറ്റുമുളള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സുബൈറിന് നിലവിൽ ജയിൽ മോചിതനാകാൻ സാധിക്കുകയില്ല. ഡൽഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ…
Read Moreട്രെയിൻ, ട്രക്കുമായി കൂട്ടിയിടിച്ചു
ബെംഗളൂരു :കര്‍ണാടകയിലെ ബിദറിലെ ഭാല്‍കി റെയില്‍വേ ക്രോസിൽ ട്രെയിന്‍ ട്രകുമായി കൂട്ടിയിടിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല. അമിതവേഗതയിലെത്തിയ എക്സ്പ്രസ് ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. അപകടത്തെ തുടർന്ന് കുറച്ച് സമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
Read Moreകുരുക്കഴിയാതെ ഹെബ്ബാൾ മേൽപ്പാലം, ഗതാഗത പരിഷ്കാരണം ഇന്ന് മുതൽ
ബെംഗളൂരു: ബെല്ലാരി ദേശീയപാതയിലുള്ള ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പരിഷ്കരണം ഇന്ന് മുതൽ ആരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ 10 ഇടങ്ങളിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ ആണ് ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നു പോകുന്നത്. പലതവണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും കുരുക്ക് കുറയാതെ വന്നതു വഴി ട്രാഫിക് പോലീസിന് ഒഴിയാ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്, മൈസൂരു റോഡ് എന്നിവ കാലതാമസം കൂടാതെ പരിഷ്കാരം നടപ്പിലാക്കാൻ…
Read Moreനടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…
Read Moreഗൗരി ലങ്കേഷ് കൊലപാതകം, ആദ്യഘട്ട വിചാരണ പൂർത്തിയായി
ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിൽ ആറ് സാക്ഷികളും മൊഴി നൽകി. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ നാല് ദിവസത്തെ സാക്ഷികളുടെ മൊഴി. പ്രതികളിലൊരാളായ കെ ടി നവീൻകുമാറിന്റെ സഹായ കൊലപാതകം മുമ്പ് എയർഗൺ വാങ്ങിയിരുന്നതായി മൈസൂരിലെ വ്യാപാരി സയ്യിദ് സുബൈർ കോടതിയിൽ വ്യക്തമാക്കി. ഈ എയർഗൺ പ്രതികൾ പരിശീലനത്തിന് ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തീവ്രഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന ഗൗരി ലങ്കേഷിന്റെ പ്രസ്താവനകൾ പ്രതികളെ…
Read Moreസ്കൂളുകളിലേക്ക് എത്താതെ കുട്ടികൾ: പാനലിനോട് നടപടി നിർദ്ദേശിക്കാൻ കർണാടക ഹൈക്കോടതി നിർദ്ദേശം നൽകി
ബെംഗളൂരു: ലക്ഷക്കണക്കിന് കുട്ടികൾ അങ്കണവാടികൾക്ക് പുറത്താണെന്ന് ബുധനാഴ്ചയാണ് ഹൈക്കോടതിയെ അറിയിച്ചത്. 0-3 വയസ്സിനിടയിലുള്ള 4,54,238 കുട്ടികളും 4-6 വയസ്സിനിടയിലുള്ള 5,33,206 കുട്ടികളും അങ്കണവാടികളിൽ ചേരുന്നില്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. നടത്തിയ സർവേയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് സ്വമേധയാ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ കെ എൻ ഫണീന്ദ്ര കോടതിയെ അറിയിച്ചു. ജൂൺ 1 ലെ റിപ്പോർട്ടിൽ, മൊത്തം 4.54 ലക്ഷം കുട്ടികളും (0-3 വയസ്സ് പ്രായമുള്ളവർ) 5.33 ലക്ഷം കുട്ടികളും (4-6 വയസ്സ് പ്രായമുള്ളവർ) അങ്കണവാടികളിൽ ചേർന്നിട്ടില്ലെന്നാണ്…
Read More