കെട്ടിടത്തിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനാൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹഉടമകളായ റഫീഖ്, തൻവീർഖാൻ എന്നിവരാണ് അറസ്റ്റിലായത്. ബിബിഎംപി അസി. എൻജിനിയർ, കരാറുകാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണത്. തൊഴിലാളികളായ മുഹറം, രാജു, മദീന എന്നിവരുടെ മൃതദേഹങ്ങൾ അന്നുതന്നെ പുറത്തെടുത്തിരുന്നു.
Related posts
-
കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക്... -
കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള് ഇനി എയർ... -
ഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില് വിട്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി...