കെജിഎഫ് 2 ഗാന പകർപ്പവകാശം; രാഹുൽ ഗാന്ധിക്കെതിരായ എഫ്‌ഐആർ തള്ളാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കന്നഡ സിനിമ കെജിഎഫ് ചാപ്റ്റർ 2-ലെ സംഗീതം “അനധികൃതമായി” ഉപയോഗിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്കെതിരായ എഫ്‌ഐആർ തള്ളാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.

ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ഏകാംഗ സമിതിയാണ് ഹർജി തള്ളിയത്. ഹർജിക്കാരൻ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ഇത് കമ്പനിയുടെ പകർപ്പവകാശത്തിന്റെ ലംഘനമാണ്, എന്നും ഹൈക്കോടതി പറഞ്ഞു.

  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം

2022 നവംബറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കന്നഡ സിനിമയായ കെജിഎഫ് ചാപ്റ്റർ 2-ലെ സംഗീതം അനധികൃതമായി ഉപയോഗിച്ചതിന് എംആർടി മ്യൂസിക് ലേബൽ നൽകിയ പരാതിയെത്തുടർന്ന് രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു.

പകർപ്പവകാശ നിയമം ലംഘിച്ച് അനുവാദമില്ലാതെ സിനിമയിലെ ഗാനങ്ങൾ അടങ്ങിയ രണ്ട് വീഡിയോകൾ ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടി പോസ്റ്റ് ചെയ്തുവെന്നായിരുന്നു പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts