ബെംഗളൂരു: കഴിഞ്ഞ വർഷം കർണാടകയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) പ്രവർത്തകർ ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപകമായ പരിശോധന നടത്തി.
ഒളിവിലുള്ളവരെ കണ്ടെത്താനുള്ള എൻഐഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കർണാടകയിലെ രണ്ട് ജില്ലകളിലായി ചൊവ്വാഴ്ച മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. കുടക് ജില്ലയിലെ അബ്ദുൾ നസീർ, അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ നൗഷാദിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എൻഐഎ പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എൻഐഎ ഏറ്റെടുത്ത കേസിൽ മൂവരെയും കൂടാതെ മറ്റ് അഞ്ച് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒളിവിൽ പോയവരടക്കം 21 പേരെയാണ് നെട്ടറുവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എൻഐഎ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ 2022 ജൂലൈ 26 പിഎഫ്‌ഐ) പ്രവർത്തകരാണ് ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിവെട്ടിക്കൊലപ്പെടുത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.