വേൾഡ് മോട്ടോർ സൈക്കിൽ ഡേ യോടാനുബന്ധിച്ച് ജയമഹൽ പാലസിൽ ബൈക്കേസ് മീറ്റ് നടന്നു

ബെംഗളൂരു: വേൾഡ് മോട്ടോർ സൈക്കിൾ ഡേ യോട് അനുബന്ധിച്ചു എബിസി (അസോസിയേഷൻ ഓഫ് ബൈക്കിംഗ് കമ്മ്യൂണിറ്റി)യും ഡെക്കാൻ ഹെറാൾഡും സംയുക്തമായി സംഘടിപ്പിച്ച ബൈക്ക് സ് മീറ്റ് ഇന്നലെ ബെംഗളൂരു ജയമഹൽ പാലസിൽ വെച്ച് നടന്നു. ബെംഗളൂരുവിൽ ഉള്ള 72 ക്ലബ്ബുകൾ പങ്കെടുത്തു. മൂവായിരത്തിലധികം ബൈക്ക്‌സ് പങ്കെടുത്ത പരിപാടിയിൽ മലയാളികളുടെ ബൈക്കിംഗ് കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്‌സ് സും ഭാഗമായിരുന്നു. 395 അംഗങ്ങൾ അടങ്ങിയ വലിയൊരു കൂട്ടം ബൈക്കേഴ്‌സ് തന്നെ ഈ പരിപാടിയുടെ ആവേശമായിരുന്നു. പരിപാടിയോടനുബന്ധിച്ച് ദേശീയ അന്താരാഷ്ട്ര റേഞ്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നിരവധി പ്രശസ്ത…

Read More

ജൂലൈയിൽ 14 ദിവസം ബാങ്ക് അവധി 

ദില്ലി : രാജ്യത്ത് ജൂലൈ മാസത്തില്‍ ശനി, ഞായര്‍ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി. ദേശീയ അവധി ദിനങ്ങള്‍ ഞായറാഴ്ചകള്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്. 2022 ജൂലൈയിലെ ബാങ്ക് അവധികള്‍; ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ) ജൂലൈ 7 (വ്യാഴം): ഖര്‍ച്ചി പൂജ (ത്രിപുര) ജൂലൈ 9 (ശനി): ഈദ്-ഉല്‍-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച ജൂലൈ 11 (തിങ്കള്‍): ഈദുല്‍ അസ്ഹ (ജമ്മു കാശ്മീര്‍) ജൂലൈ 13 (ബുധന്‍): ഭാനു…

Read More

വ്യവസായി പല്ലോൻജി മിസ്ട്രി അന്തരിച്ചു

മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലോന്‍ജി മിസ്ട്രി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ള വ്യക്തിഗത ഓഹരിയുടമയാണ് പല്ലോന്‍ജി മിസ്ട്രി. ടാറ്റാ ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരിയാണ് മിസ്ട്രിയുടെ കൈവശം ഉള്ളത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 2016 ല്‍ ഇദ്ദേഹം ബിസിനസ് രംഗത്ത് നല്‍കിയ സംഭാവന മാനിച്ച്‌…

Read More

മാസ്ക്, വീണ്ടും കർശനമാക്കി കേരളം

തിരുവനന്തപുരം : കോവിഡ്  കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വീണ്ടും‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ്…

Read More

വെറും 125 ദിവസങ്ങൾ ചിലവഴിച്ചത് 18500 രൂപ, മനോഹരമായൊരു വീട് പണിത് കർണാടക സ്വദേശി 

ബെംഗളൂരു: ഈ നൂറ്റാണ്ടിലെ കോൺഗ്രീറ്റ്  കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ ഒരു വീട് പണിയുക എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമ്മിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഹേഷ് വീട് വയ്ക്കാനായി തിരഞ്ഞെടുത്തത്. 125 ദിവസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെലവ് വെറും 18,500 രൂപയും. ജോലി രാജി വച്ച മഹേഷ്…

Read More

ഗതാഗത കുരുക്കഴിക്കാൻ, പുതിയ പരിഷ്കാരങ്ങളുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: പുതുതായി തുറന്ന ഓൾഡ് എയർപോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാതയിൽ കുരുക്കഴിക്കാൻ ഗതാഗത പരിഷ്‌കാരവുമായി ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനിൽ വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകുന്നത്.  ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് കുരുക്കിനും അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പോലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കാൻ വേണ്ടി നിർമ്മിച്ച അടിപ്പാതയിൽ വാഹനങ്ങൾ നീണ്ടുനിൽക്കുന്നത് പതിവായതോടെ സമൂഹമാധ്യമങ്ങളിൽ ബിബിഎംപിയെ വിമർശിച്ച് ട്രോളുകൾ…

Read More

ചർച്ച് സ്ട്രീറ്റ് സോഷ്യൽ പബ്ബിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിറ്റതിന് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ചർച്ച് സ്ട്രീറ്റ് സോഷ്യൽ എന്ന പ്രശസ്ത പബ്ബിൽ റെയ്ഡ് നടത്തുകയും മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രത്യേക സൂചനയുടെ അടിസ്ഥാനത്തിലാണ് ജൂൺ 24 ന് രാത്രി റെയ്ഡ് നടത്തിയത്. മാനേജർ ഓംപ്രകാശ്, മറ്റ് രണ്ട് ജീവനക്കാരായ പ്രഭാസ്, രാകേഷ് ദേവനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിസിബി വൃത്തങ്ങൾ അറിയിച്ചു. റെയ്ഡിനിടെ പബ്ബിൽ നിന്ന് 19 വയസ്സുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും മദ്യം നൽകുന്നതും കണ്ടെത്തി. അറസ്റ്റിലായ മൂവർക്കും…

Read More

മന്ത്രവാദത്തിന്റെ പേരിൽ യുവതിയുടെ നാവും സ്തനവും മുറിച്ച് കൊലപ്പെടുത്തി

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഗർവാ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ സഹോദരിയും സഹോദരനും ചേർന്ന് ഒരു യുവതിയെ ബലി കൊടുത്തു. ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടൻ പോലീസ് ഈ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗർവാ നഗറിലെ ഒറോൺ തോലയിൽ താമസിക്കുന്ന ഗുഡിയ ദേവി (26)യാണ് മന്ത്രവാദത്തിന്റെ പേരിൽ മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ ദേവിയുടെ സ്തനവും നാവും മുറിച്ചതായി യുവതിയുടെ ഭർത്താവ് ആരോപിച്ചു. പിന്നീട് ഗർഭപാത്രവും കുടലും സ്വകാര്യ ഭാഗത്തിലൂടെ പുറത്തെടുത്തതായും ഇതുമൂലം രക്തം വാർന്നാണ് യുവതി മരിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ…

Read More

ഡീസൽ ക്ഷാമം സർവിസുകളെ ബാധിക്കില്ല: ബിഎംടിസി

ബെംഗളൂരു: ഡീസൽ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, സിറ്റി ബസ് സർവീസുകളെ ബാധിക്കില്ലെന്ന് യാത്രക്കാർക്ക് ഉറപ്പ് നൽകി ബിഎംടിസി. അതേസമയം, ഡീസൽ വില ക്രമാതീതമായി വർധിക്കുന്ന കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു. വ്യാവസായിക (ബൾക്ക്) ആവശ്യത്തിന് വാങ്ങുന്ന വിഭാഗത്തിൽപ്പെട്ട കോർപ്പറേഷന് വിൽക്കുന്ന ഡീസൽ വില ഇന്ധന സ്റ്റേഷനുകളിൽ ഈടാക്കുന്ന ചില്ലറ വിലയേക്കാൾ 30 രൂപ കൂടുതലാണെന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യവതി പറഞ്ഞു. ഇത് സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് മാറ്റി; പുതുക്കിയ തിയ്യതി പ്രഖ്യാപിച്ച് താരം

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കടുവ’യുടെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തന്റെ ചിത്രത്തിന്റെ റീലീസ് ജൂലൈ ഏഴിലേയ്ക്ക് മാറ്റിയതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ‘കടുവ’ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് നേരത്തെ അറിയിച്ചിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ‘കടുവ’. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്…

Read More
Click Here to Follow Us