വേൾഡ് മോട്ടോർ സൈക്കിൽ ഡേ യോടാനുബന്ധിച്ച് ജയമഹൽ പാലസിൽ ബൈക്കേസ് മീറ്റ് നടന്നു

ബെംഗളൂരു: വേൾഡ് മോട്ടോർ സൈക്കിൾ ഡേ യോട് അനുബന്ധിച്ചു എബിസി (അസോസിയേഷൻ ഓഫ് ബൈക്കിംഗ് കമ്മ്യൂണിറ്റി)യും ഡെക്കാൻ ഹെറാൾഡും സംയുക്തമായി സംഘടിപ്പിച്ച ബൈക്ക് സ് മീറ്റ് ഇന്നലെ ബെംഗളൂരു ജയമഹൽ പാലസിൽ വെച്ച് നടന്നു.

ബെംഗളൂരുവിൽ ഉള്ള 72 ക്ലബ്ബുകൾ പങ്കെടുത്തു. മൂവായിരത്തിലധികം ബൈക്ക്‌സ് പങ്കെടുത്ത പരിപാടിയിൽ മലയാളികളുടെ ബൈക്കിംഗ് കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്‌സ് സും ഭാഗമായിരുന്നു. 395 അംഗങ്ങൾ അടങ്ങിയ വലിയൊരു കൂട്ടം ബൈക്കേഴ്‌സ് തന്നെ ഈ പരിപാടിയുടെ ആവേശമായിരുന്നു.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

പരിപാടിയോടനുബന്ധിച്ച് ദേശീയ അന്താരാഷ്ട്ര റേഞ്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നിരവധി പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും അതുപോലെ തന്നെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെട്ട റോഡ് മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകളും പ്രസ്തുത വേദിയിൽ പ്രസക്തമായിരുന്നു. ഇരുചക്ര വാഹന പ്രേമികൾക്ക് ഇമ്പംമാറുന്ന രീതിയിലുള്ള എക്സ്പോകളും ബൈക്ക് വിത്ത് ഫാഷൻ ഷോ, മ്യൂസിക് ബാൻഡ്, സ്ലോ റേസ്, പഞ്ചഗുസ്തി തുടങ്ങിയ എല്ലാ പരിപാടികളും മാറ്റുകൂട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts