ഗതാഗത കുരുക്കഴിക്കാൻ, പുതിയ പരിഷ്കാരങ്ങളുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: പുതുതായി തുറന്ന ഓൾഡ് എയർപോർട്ട് റോഡിലെ കുന്ദലഹള്ളി അടിപ്പാതയിൽ കുരുക്കഴിക്കാൻ ഗതാഗത പരിഷ്‌കാരവുമായി ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനിൽ വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകുന്നത്.  ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് കുരുക്കിനും അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പോലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കാൻ വേണ്ടി നിർമ്മിച്ച അടിപ്പാതയിൽ വാഹനങ്ങൾ നീണ്ടുനിൽക്കുന്നത് പതിവായതോടെ സമൂഹമാധ്യമങ്ങളിൽ ബിബിഎംപിയെ വിമർശിച്ച് ട്രോളുകൾ…

Read More