ഭിന്നശേഷി കുട്ടികൾക്കായുള്ള കർണാടകയിലെ ആദ്യ പാർക്ക് ജവഹർ ബാലഭവനിൽ ഒരുങ്ങി

ബെംഗളൂരു : സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റ് വൈകല്യങ്ങൾ എന്നിവയുള്ള 2.4 ലക്ഷം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ കബ്ബൺ പാർക്ക് വളപ്പിലെ ജവഹർ ബാലഭവനിലാണ് കർണാടക ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക കളി പാർക്ക് ഒരുക്കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും ആമയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ ശാരീരികവും മാനസികവും ചികിത്സാപരവും വിനോദവും സ്പർശനവും അനുഭവവും നൽകുന്ന വിവിധ മേഖലകൾ ഉൾക്കൊള്ളുന്നു. വീഴ്ചയിൽ നിന്നുള്ള പരിക്കുകൾ ലഘൂകരിക്കുന്നതിന്, കളിസ്ഥലങ്ങൾ സിന്തറ്റിക്, നോൺ-ടോക്സിക്, സ്കിഡ് പ്രൂഫ് റബ്ബർ എന്നറിയപ്പെടുന്ന ഇപിഡിഎം (എഥിലീൻ…

Read More

ബെംഗളൂരു-മംഗളൂരു ഹൈവേയിൽ വാഹനാപകടം; ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ തുംകുരു ജില്ലയിൽ ബെംഗളൂരു-മംഗളൂരു ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഹൈ എൻഡ് മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന 27 കാരനായ ബെംഗളൂരു ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയർ ഞായറാഴ്ച മരിച്ചു. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന ബനശങ്കരി സ്റ്റേജ് II ലെ കനക ലേഔട്ടിൽ താമസിക്കുന്ന സൂരജ് എൻ ജെ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.45 ഓടെ ഡ്യുക്കാട്ടി ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. കുണിഗൽ താലൂക്കിലെ ഗവിമുട്ടിൽ എത്തിയപ്പോൾ പാലത്തിന്റെ വലതുവശത്തുകൂടി നീങ്ങുകയായിരുന്ന മൾട്ടി യൂട്ടിലിറ്റി വാഹനം പെട്ടെന്ന് ഇടതുവശത്തേക്ക് വന്നു. ബൈക്ക് നിയന്ത്രിക്കാനാകാതെ സൂരജ്…

Read More

സംഘർഷത്തിനിടെ കൊല, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമുദ്ദേനഹള്ളി ഗ്രാമത്തിൽ വഴക്കിനിടെ 65 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഹോദരങ്ങൾ ആണ്. സംഘർഷത്തിനിടെ ഗംഗമ്മയാണ് മരിച്ചത്. ആക്രമണത്തിൽ മകൻ വിജയകുമാറിന് നിസാര പരിക്കേറ്റു. സുധാകർ ജ്യേഷ്ഠൻ മാരുതി എന്നിവരാണ് പ്രതികൾ. സുധാകറും കുടുംബാംഗങ്ങളും  അവരുടെ ഗ്രാമത്തിലെ സർക്കാർ പദ്ധതികളുടെ സബ്‌ കോൺടാക്ട് എടുത്തിട്ടുള്ളതായി പ്രഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. എം.ജി.എൻ.ആർ.ഐ.ജി.എയുടെ കീഴിലുള്ള പ്രവൃത്തികളിൽ കുടുംബം ക്രമക്കേട് നടത്തിയതായി വിജയകുമാർ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുധാകരും മാരുതിയും അവരുടെ…

Read More

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്

ബിഗ് ബോസ്സ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള മത്സരാർഥിയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ റോബിനെ ഷോയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, പ്രേക്ഷകര്‍ക്ക് റോബിനോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു കുറവും വന്നിട്ടില്ല. ഷോയില്‍ നിന്ന് തിരിച്ചെത്തിയ റോബിന് നാട്ടിലും വിമാനത്താവളത്തിലും വലിയ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ഇപ്പോളിതാ, റോബിന്‍ രാധാകൃഷ്ണന്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാര്‍ത്ത എത്തിയതോടെ റോബിന്റെ ആരാധക സംഘടനയായ റോബിന്‍ ആര്‍മി ഏറെ ആവേശത്തിലാണ്. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ…

Read More

വളം നൽകാത്തതിൽ കേന്ദ്രമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞ അധ്യാപകന്  സസ്പെൻഷൻ

ബെംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം കൃത്യമായി ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ബിദർ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 15 നാണ് കേന്ദ്രമന്ത്രിയെ കുശാൽ പാട്ടീലിന്  ഫോണിൽ ലഭിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയുടെ ഫോണിൽ കിട്ടിയത്. തൻറെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിൻറെ ദൗർലഭ്യം കൂടുതൽ ആണെന്നും പരിഹാരം വേണമെന്നും അധ്യാപകൻ മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും…

Read More

അൽ സലം തീവ്രവാദികൾ കേരളത്തിൽ എത്തിയതായി സൂചന

തിരുവനന്തപുരം : ‘അല്‍ സലം’ എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ ആറു പേര്‍ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന. പോലീസ്‌ അതീവ ജാഗ്രതയില്‍ തുടരുകയാണ്. ഇവര്‍ക്കായി ഇന്റലിജന്‍സ്‌ ഏജന്‍സികളും വലവിരിച്ചു കഴിഞ്ഞു. അല്‍ സലമിന്റെ സ്‌ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്കു പുറപ്പെട്ടെന്നു മധുര ജയിലിലുള്ള രണ്ട്‌ അല്‍ സലം നേതാക്കളില്‍നിന്നാണ്‌ പോലീസിനു വിവരം ലഭിച്ചത്‌. 21 വയസുകാരന്റെ ഒപ്പമുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവര്‍ കേരളത്തിലെത്തിയോ എന്നും വ്യക്‌തമല്ല. എന്നാല്‍, മധുരയില്‍ നിന്നു കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ പോലും…

Read More

കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് ആഫ്രിക്കൻ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മെത്താഫിറ്റാമിന്‍, ഹെറോയിന്‍ എന്നിവയടക്കമുള്ള മയക്കുമരുന്നുകള്‍ മൊത്തമായി വിതരണം ചെയ്യത് വന്നിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണി ബെംഗളൂരു വില്‍ നിന്നും പോലീസിന്‍റെ പിടിയിലായി. ബെംഗളൂരുവിലെ സര്‍ജാപുരം എന്ന സ്ഥലത്തു നിന്ന് ഘാന സ്വദേശിയായ ക്രിസ്റ്റ്യന്‍ ഉഡോ (28) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തി. മൂന്നാഴ്ച മുമ്പ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് അജിത്തുമായി ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തില്‍…

Read More

കുഞ്ഞതിഥിയുടെ സന്തോഷം പങ്കുവച്ച് ആലിയ – രൺബീർ 

താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവച്ച് ആലിയ ഭട്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. ആൾട്രാസൗണ്ട് സ്കാനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. റൺബീറിനേയും ചിത്രത്തിൽ കാണാം. സിംഹ കുഞ്ഞിനെ തലോടുന്ന രണ്ട് സിംഹങ്ങളുടെ കൂടി ചിത്രം ആശുപത്രി ചിത്രത്തിനൊപ്പമുണ്ട്. “ഞങ്ങളുടെ കുഞ്ഞ് ഉടൻ വരുന്നു” എന്നാണ് ചിത്രങ്ങൾക്ക് താഴെ നടി കുറിച്ചത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും ഈ വർഷം ഏപ്രിൽ 14 നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ റൺബീറിന്റെ…

Read More

അച്ഛനോടുള്ള കലിപ്പ് തന്നോട് കാണിക്കുകയാണ് ; ഷമ്മി തിലകൻ

കൊച്ചി :അമ്മയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം തനിക്കില്ലെന്നും എന്നാല്‍, അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുണ്ടെന്നും നടന്‍ ഷമ്മി തിലകന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തന്‍റെ പിതാവ് തിലകനോടുള്ള കലിപ്പാണ് തന്നോട് തീര്‍ക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണ്. തന്‍റെ ഭാഗം ആരും കേട്ടിട്ടില്ല. സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.…

Read More

അമ്മയുടെ വിയോഗം തളർത്തിയ മകൻ അമ്മയുടെ സ്മരണയ്ക്കായി ചെയ്തത്; വ്യത്യസ്തനായി ബെംഗളൂരുവിലെ എൻജിനീയർ

ബെംഗളൂരു: അമ്മയുടെ സാനിധ്യം ഉണ്ടാക്കാൻ മെഴുക് പ്രതിമ നിർമ്മിച്ച് 54 കാരനായ ബെംഗളൂരു എഞ്ചിനീയർ. തളി ചന്ദ്രയ്യ വെങ്കിടേഷ് എന്ന കൊപ്പൽ എഞ്ചിനീയറാണ് ബെംഗളൂരുവിൽ തന്റെ അമ്മ നഗ്രൂർ മനോരമയുടെ വലിപ്പത്തിലുള്ള മെഴുക് പ്രതിമ നിർമ്മിച്ചത്. 2018 ലാണ് ചന്ദ്രയ്യയുടെ അമ്മ മരിച്ചത്. തുടർന്നുള്ള ദിനങ്ങളിൽ അമ്മയുടെ വിയോഗത്തിൽ ഒരു വലിയ ശൂന്യതയാണ് ചന്ദ്രയ്യയുടെ ജീവിതത്തിൽ അവശേഷിച്ചത് എന്ന് പറഞ്ഞ ചന്ദ്രയ്യ തന്റെ ജീവിതത്തിൽ അമ്മയുടെ നിരന്തരമായ സാന്നിധ്യം ഉറപ്പാക്കാൻ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം അമ്മയുടെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം മണിക്കൂറുകളോളമാണ്…

Read More