അമ്പത്തൂരിന് സമീപം ചായക്കടയിലേക്ക് ബസ് ഇടിച്ച് 17 പേർക്ക് പരിക്കേറ്റു

ROAD ACCIDENT

ചെന്നൈ: അമ്പത്തൂരിന് സമീപം റോഡരികിലെ ചായക്കടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ 49കാരിയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.

അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനിയുടേതാണ് ബസെന്ന് പൂനമല്ലി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് (ടിഐഡബ്ല്യു) പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 പേരുമായി ബസ് അമ്പത്തൂർ-അയനമ്പാക്കം റോഡിന് സമീപം എത്തിയപ്പോൾ ബസ് ഡ്രൈവർ ഗണപതി (35)ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു ചായക്കടയിലേക്ക് ഇടിക്കുന്നതിന് മുമ്പ് ബസ് കാറിലും ഇടിച്ചിട്ടുണ്ട്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

അപകടത്തിൽ ചായക്കടയ്ക്കുള്ളിലുണ്ടായിരുന്ന തമിഴ്‌സെൽവി (49) ഉൾപ്പെടെ അഞ്ചുപേർക്ക് തലയ്ക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിനുള്ളിൽ ഉണ്ടായിരുന്നവരും പരിക്കേറ്റ് ചികിത്സയിലാണ്. വിവരമറിഞ്ഞ് പൂനമല്ലി ടിഐഡബ്ല്യു പോലീസും അമ്പത്തൂർ എസ്റ്റേറ്റ് ഫയർഫോഴ്‌സ് ജീവനക്കാരുമാണ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts