ചെന്നൈ :സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിനായി പണം വേണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് ചാനൽ വഴി ലക്ഷക്കണക്കിന് തുക പിരിച്ചെടുത്ത യുട്യൂബർ പോലീസ് പിടിയിൽ.
ക്ഷേത്ര നിർമ്മാണത്തിനെന്നു പറഞ്ഞ് ഇളയ ഭാരതം എന്ന യൂട്യൂബ് ചാനൽ വഴി ആളുകളുടെ അനുമതിയില്ലാതെ തുക പിരിച്ചെടുത്തതിന് യുട്യൂബർ കാർത്തിക്ക് ഗോപിനാഥ്. കാർത്തികിന്റെ സ്വകാര്യ ബാങ്കിലേക്ക് ആറുലക്ഷത്തോളം രൂപ വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അക്രമികൾ നശിപ്പിച്ച ചില ക്ഷേത്രങ്ങൾ വീണ്ടും നിർമ്മിക്കുന്നതിനാണ് പണം പിരിച്ചതെന്ന് കാർത്തിക്ക് പോലീസിനോട് പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ നടത്തുന്ന സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണു യുവാവിന്റെ നീക്കമെന്നു പോലീസ് അറിയിച്ചു.പെരമ്പല്ലൂരിന് സമീപം ശിവവച്ചൂർ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപ്പിൽ സിരുവച്ചൂർ ക്ഷേത്ര പുനർനിർമ്മാണം എന്ന പേരിൽ 33.28 ലക്ഷം രൂപ കാർത്തിക്ക് ഗോപിനാഥ് പിരിച്ചുവിട്ടിട്ടുണ്ട്. ഹിന്ദു വിശ്വാസത്തെ നിരുൽസാഹപ്പെടുത്താനാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർക്കുന്നതെന്നും ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമിൽ യുട്യൂബർ അവകാശപ്പെട്ടു. എന്നാൽ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ വർഗീയ സ്വഭാവം കൊണ്ടുവരാനാണ് യുവാവിന്റെ ശ്രമമെന്ന് ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.