വിവാഹ മോചനത്തിന് കാരണം നൂഡിൽസ്

ബെംഗളൂരു: വിവാഹമോചനത്തിന്റെയും ദമ്പതികളുടെയും തമ്മിലെ വഴക്കിന്റെയും ഒക്കെ വിചിത്രമായ പല കഥകളും നമ്മൾ ദിവസേന കാണാറുണ്ട്.

ഭാര്യ മട്ടൻകറിയുണ്ടാക്കിത്തരുന്നില്ലെന്ന് ഭർത്താവ് പോലീസ് ഹോട്ട്‌ലൈനിൽ വിളിച്ച് നിരന്തരം പരാതി പറഞ്ഞതിന്റെ പേരിൽ വാർത്തയൊക്കെ വന്നത് ഈയടുത്ത നാളുകളിലാണ്. ഇവിടെയിതാ ഭാര്യയിൽ നിന്ന് ഭർത്താവ് വിവാഹ മോചനം നേടിയിരിക്കുകയാണ് ഒരു യുവാവ്  അതും ഒരു ന്യൂഡിൽസിന്റെ പേരിൽ.

മൈസൂരിലെ പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജിയായ രഘുനാഥിന്റെ കോടതി ഓർമ്മയാണിത്. കല്യാണം കഴിഞ്ഞെത്തിയ നാൾ മുതൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭാര്യയും ന്യൂഡിൽസ് മാത്രമാണ് ഉണ്ടാക്കിയത്. ഒരിക്കൽ തീർന്നാൽ ഭാര്യ വീണ്ടും കടയിൽ പോയി മാഗി ന്യൂഡിൽസ് വാങ്ങി വരും. കേസിന്റെ സവിശേഷത കൊണ്ട് ജസ്‌റ്റിസ് രഘുനാഥ് ഈ കേസിനെ ‘മാഗി കേസ്’ എന്നാണ് വിളിച്ചത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഭാര്യയും ഭർത്താവും ന്യൂഡിൽസിന്റെ പേരിൽ തർക്കമായി. ഒടുവിൽ കോടതിയിൽ ഉഭയസമ്മതപ്രകാരം ഇരുവർക്കും വിവാഹമോചനവും ലഭിച്ചു. വിവാഹശേഷം ഒരുവർഷമെങ്കിലും കഴിയാതെ വിവാഹമോചന ഹർജി അനുവദിക്കില്ലെന്ന് നിയമം വന്നില്ലെങ്കിൽ കോടതികളിൽ വിവാഹമോചന ഹർജികൾ നിറയുമെന്നാണ് ജസ്റ്റിസ് രഘുനാഥ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts