ബോംബ് ഭീഷണി മെയിൽ അയച്ചത് കമ്പ്യൂട്ടർ ബോട്ടുകൾ 

ന്യൂഡല്‍ഹി: ബെംഗളൂരിലെയും ഭോപാലിലെയും സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് കമ്പ്യൂട്ടർ പ്രോഗാമറായ പതിനേഴ് വയസുകാരന്‍ നിര്‍മിച്ച ‘ബോട്ടുകളില്‍’ നിന്നെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്‌. വിദേശിയായ ഒരാള്‍ക്ക് വേണ്ടി നിര്‍മിച്ച ബോട്ടുകള്‍ 200 ഡോളര്‍ ബിറ്റ്കോയിന് വേണ്ടിയാണ് കൗമാരക്കാരന്‍ നിര്‍മിച്ചു നല്‍കിയത്. അജ്ഞാതനായ ഉപയോക്താവ് ഒന്നിലധികം ഇമെയില്‍ ഐഡികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബോട്ടുകള്‍ പിന്നീട് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ മധ്യപ്രദേശ് പോലീസ് കൗമാരക്കാരന് നോട്ടീസ് അയക്കും. യഥാര്‍ത്ഥ പ്രതി അജ്ഞാതനായ വിദേശ പൗരനാകാമെന്നും കൗമാരക്കാരന്‍ ഹോസ്റ്റ് ചെയ്ത ബോട്ടുകള്‍ ബോംബ്…

Read More

പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി വിരാട് കോഹ് ലി

ഐപിഎല്ലിൽ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തില്‍ 73 റണ്‍സ് നേടിയ നല്ലൊരു തിരിച്ചു വരവാണ് കാണിച്ചത്. ഇന്നിംഗ്സില്‍ 8 ഫോറും 2 സിക്സും കോഹ് ലി നേടി. താരം കഴിഞ്ഞ രണ്ട് സീസണുകളിലായി നേടുന്ന ആദ്യത്തെ പ്ലേയര്‍ ഓഫ് ദി മാച്ച്‌ ആണ് ഇതെന്നതാണ് പ്രത്യേകത. എന്നാല്‍ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വൈകി പോയോ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഡല്‍ഹി അടുത്ത മത്സരത്തില്‍…

Read More

നാശംവിതച്ച് മഴ: ഒമ്പത് പേർ മരിച്ചു, 4 എൻഡിആർഎഫ് ടീമുകളെ വിന്യസിക്കുമെന്ന് മന്ത്രി

ബെംഗളൂരു: കൂടുതൽ മഴയ്ക്കുള്ള തയ്യാറെടുപ്പിനായി സർക്കാർ നാല് ദേശീയ ദുരന്തനിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) വിന്യസിക്കുമ്പോഴും കർണാടകയിൽ മൺസൂണിന് മുമ്പുള്ള മഴയിൽ ഒമ്പത് പേർ മരിച്ചുവെന്നും റവന്യൂ മന്ത്രി ആർ അശോക് വ്യാഴാഴ്ച പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ശിവമോഗ, ദാവൻഗെരെ, ഹാസൻ, ഉത്തര കന്നഡ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. മഴക്കെടുതിയിൽ ഇതുവരെ 204 ഹെക്ടർ കാർഷികവിളകളും 431 ഹെക്ടർ ഹോർട്ടികൾച്ചറൽ വിളകളും നശിച്ചു. 23…

Read More

ജനഗണമന ഒടിടിയിലേക്ക് ഉടൻ 

തിയേറ്ററിൽ കൈയടികൾ നേടിയ പൃഥ്വിരാജ്, സുരാജ് ചിത്രം ജനഗണമന ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.  ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറുകയായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ വേഷം . സിനിമയുടെ ആദ്യ പകുതി സുരാജയായിരുന്നു സ്‌കോർ ചെയ്തതെങ്കിലും രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ വക്കീൽ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം കൂടുതൽ കൈയ്യടി നേടി.

Read More

നടി നിക്കി ഗൽറാണി വിവാഹിതയായി;

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നിക്കി ഗൽറാണി വിവാഹിതയായി. തെന്നിന്ത്യൻ നടനായ ആദി പിനിഷെട്ടിയാണ് വരൻ. മാർച്ച് 24നായിരുന്നു തെന്നിന്ത്യൻ നടനായ ആദിയുമായുള്ള നിക്കിയുടെ വിവാഹനിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെയാണ് നിക്കി ഗൽറാണി മലയാളികൾക്ക് പരിചിതയായത്. 2014ൽ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചട്ടുണ്ട്.

Read More

മതപരിവർത്തന ആരോപണം; മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിൽ

 ബെംഗളൂരു: മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകിയതിന് പിന്നാലെ കുടകിൽ മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റർ വി. കുര്യാച്ചൻ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ട് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലാണ് സംഭവം. ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത്…

Read More

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡി.എസ്. നാഗഭൂഷൺ അന്തരിച്ചു

ബെംഗളൂരു: സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡി എസ് നാഗഭൂഷൺ (70) വ്യാഴാഴ്ച പുലർച്ചെ നഗരത്തിലെ കല്ലഹള്ളിയിലെ വസതിയിൽ അന്തരിച്ചു. മഹാത്മാഗാന്ധിയുടെ ജീവചരിത്രമായ ഗാന്ധി കഥന എന്ന കൃതിക്ക് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . ഇണ്ടിഗെ ബേക്കട ഗാന്ധി, കുവെമ്പു പുനരൻവേഷനെ , ലോഹ്യ ജോടിയല്ലി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. എഴുത്തുകാരും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ വിദ്യാനഗറിലെ റോട്ടറി ശ്മശാനത്തിൽ നടക്കും.

Read More

ബിജെപി നേതാവിന്റെ മരണം: സുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബി.ജെ.പി നേതാവ് അനന്തരാജു (46) മരിച്ച കേസ് അന്വേഷിക്കുന്ന ബ്യാദരഹള്ളി പോലീസ് ഇയാളുടെ സുഹൃത്തായ കെ.ആർ.പുരം സ്വദേശിനി രേഖയെ (38) അറസ്റ്റ് ചെയ്തു. അനന്തരാജുവിന്റെ മരണവിവരമറിഞ്ഞ് രേഖ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കെആർ പുരത്ത് താമസിക്കുന്ന വീട്ടമ്മയായ രേഖ ആറ് വർഷം മുമ്പ് അനന്തരാജുമായി സൗഹൃദത്തിലായെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അനന്തരാജു ഉപേക്ഷിച്ച മരണക്കുറിപ്പിൽ യുവതിയുടെ പേരും ഉണ്ടായിരുന്നു. കേസിൽ രേഖയുടെ ഭർത്താവ് വിനോദിന്റെയും സുഹൃത്ത് സ്പന്ദനയുടെയും പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, അനന്തരാജുവിന്റെ ഭാര്യ…

Read More

കർണാടകയിൽ മൂന്നാം ദിവസവും നാശം വിതച്ച് മഴ

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു, ചില പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്കൂളുകൾക്കും ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര അവധി പ്രഖ്യാപിച്ചു. ഇരട്ട തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി…

Read More

കർണാടകയിൽ സ്കൂൾ ആരംഭം പൂജകൾ നടത്തി, വിമർശനവുമായി നിരവധി പേർ

ബെംഗളൂരു: ദക്ഷിണ കർണാടകയിലെ വിവിധ പ്രൈമറി സ്‌കൂളുകളിൽ അധ്യായനം ആരംഭിച്ചത് ഹിന്ദു മത ആചാരപ്രകാരമുള്ള പൂജയോടെയാണ്. മതചിഹ്നത്തിന്റെ പേര് പറഞ്ഞ് ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കാതെ പുറത്ത് നിർത്തിയ കർണാടകയിലാണ് പൂജ അരങ്ങേറിയത്. മംഗലാപുരം പടിബാഗിലും, ഹരിഹര പള്ളത്തഡ്ക, പൂഞ്ഞാൽക്കാട്ടെ സർക്കാർ സ്‌കൂളുകളിൽ ‘ഗാനഹോമ’ പൂജകളോടെ സ്‌കൂളുകൾ ആരംഭിച്ചു. ക്ലാസ് മുറികൾക്കുള്ളിൽ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തി പൂജാരിയുടെ നേതൃത്വത്തിലാണ് കർമങ്ങൾ നടത്തിയത്. അധ്യാപകരും വിദ്യാർത്ഥികളും പൂജ നടക്കുന്ന സ്ഥലത്ത് കൈകൂപ്പി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. മതചിഹ്നമാണെന്ന് പറഞ്ഞ് ഹിജാബ്…

Read More
Click Here to Follow Us