കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങിയിരുന്ന ആ ശബ്ദം ഇനി ഇല്ല 

ബെംഗളൂരു:ശബരിമല സന്നിധാനത്ത് വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്ന മേടഹള്ളി സുബ്രഹ്മണ്യ നിലയത്തിൽ ആർഎം ശ്രീനിവാസ് (63) വാഹനാപകടത്തിൽ മരിച്ചു. മണ്ഡലകാല തീർത്ഥാടന സമയങ്ങളിൽ ദേവസ്വം ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള ശ്രീനിവാസന്റെ ശബ്ദം കഴിഞ്ഞ 25 വർഷമായി സന്നിധാനത്ത് മുഴങ്ങുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവില്‍ വച്ച്‌ അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ മലയാളം, തമിഴ്, തെലുഗു, കന്നട, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശ്രീനിവാസ് ഭക്തര്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത്. സംസ്കാരം ഇന്ന് ബംഗളൂരുവില്‍.ഭാര്യ: സരസ്വതി.…

Read More

കെജിഎഫ് നടൻ കൃഷ്ണ ജി റാവു ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കെ‌ജി‌എഫ് സീരീസിലെ മുതിർന്ന കന്നഡ നടൻ കൃഷ്ണ ജി റാവു ബുധനാഴ്ച ബെംഗളൂരുവിൽ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നടനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതയുമാണ് റിപ്പോർട്ട്. താരത്തിന്റെ വിയോഗത്തിൽ കെജിഎഫ് പ്രൊഡക്ഷൻ കമ്പനി അനുശോചനം രേഖപ്പെടുത്തി. ഹോംബാലെ ഫിലിംസ് അവരുടെ ട്വിറ്റർ പേജിൽ നടന്റെ ഫോട്ടോയും അനുശോചനവും പോസ്റ്റ് ചെയ്തു. “KGF ആരാധകർ ടാറ്റ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കൃഷ്ണ ജി റാവുവിന്റെ നിര്യാണത്തിൽ…

Read More

ബന്ദിപ്പൂരിലെ ധീരനായ ‘റാണ’ അന്തരിച്ചു

ബെംഗളൂരു: വന്യജീവി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച കർണാടകയിലെ കനൈൻ സ്ക്വാഡിലെ ആദ്യ അംഗമായിരുന്ന ജർമൻ ഷെപ്പേർഡ് റാണ ഇന്ന് രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അന്തരിച്ചു.  യഥാർത്ഥ ഹരിത യോദ്ധാവായിരുന്നു റാണ 10 വർഷത്തിലേറെയായി ബന്ദിപ്പൂരിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിച്ചുവന്നിരുന്നത്. 13 വയസ്സ് പ്രായമുള്ള റാണയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോൾ സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ചു. പ്രായാധിക്യം മൂലമാണ് റാണ മരിച്ചത്. രണ്ട് വർഷം മുമ്പ് വിരമിച്ചതിന് ശേഷവും റാണ വനം വകുപ്പിലും സ്പെഷ്യൽ ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സിലും (എസ്ടിപിഎഫ്) സേവനം തുടർന്നു, ബന്ദിപ്പൂരിലെ…

Read More

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡി.എസ്. നാഗഭൂഷൺ അന്തരിച്ചു

ബെംഗളൂരു: സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡി എസ് നാഗഭൂഷൺ (70) വ്യാഴാഴ്ച പുലർച്ചെ നഗരത്തിലെ കല്ലഹള്ളിയിലെ വസതിയിൽ അന്തരിച്ചു. മഹാത്മാഗാന്ധിയുടെ ജീവചരിത്രമായ ഗാന്ധി കഥന എന്ന കൃതിക്ക് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . ഇണ്ടിഗെ ബേക്കട ഗാന്ധി, കുവെമ്പു പുനരൻവേഷനെ , ലോഹ്യ ജോടിയല്ലി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. എഴുത്തുകാരും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ വിദ്യാനഗറിലെ റോട്ടറി ശ്മശാനത്തിൽ നടക്കും.

Read More

നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കളാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Read More
Click Here to Follow Us