ബന്ദിപ്പൂരിലെ ധീരനായ ‘റാണ’ അന്തരിച്ചു

ബെംഗളൂരു: വന്യജീവി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച കർണാടകയിലെ കനൈൻ സ്ക്വാഡിലെ ആദ്യ അംഗമായിരുന്ന ജർമൻ ഷെപ്പേർഡ് റാണ ഇന്ന് രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അന്തരിച്ചു.  യഥാർത്ഥ ഹരിത യോദ്ധാവായിരുന്നു റാണ 10 വർഷത്തിലേറെയായി ബന്ദിപ്പൂരിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിച്ചുവന്നിരുന്നത്.

13 വയസ്സ് പ്രായമുള്ള റാണയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോൾ സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ചു. പ്രായാധിക്യം മൂലമാണ് റാണ മരിച്ചത്. രണ്ട് വർഷം മുമ്പ് വിരമിച്ചതിന് ശേഷവും റാണ വനം വകുപ്പിലും സ്പെഷ്യൽ ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സിലും (എസ്ടിപിഎഫ്) സേവനം തുടർന്നു, ബന്ദിപ്പൂരിലെ എസ്ടിപിഎഫ് കാമ്പസിലായിരുന്നു റാണയുടെ പരിചരണം.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

വേട്ടയാടൽ, ചന്ദനമോഷണം, മൃഗങ്ങൾക്ക് കെണി ഒരുക്കൽ എന്നിങ്ങനെ തുടങ്ങി 80 ലധികം കേസുകൾ റാണ പരിഹരിച്ചിട്ടുണ്ട്. കടുവയെ വേട്ടയാടിയ കേസുകൾ പരിഹരിക്കുന്നതിലും ആയുധങ്ങൾ കണ്ടെത്തുന്നതിലും അദ്ദേഹം ഒരു മാസ്റ്റർ ആയിരുന്നു എന്നും ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ ഡോ.പി.രമേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts