ഏപ്രിൽ 9 ന് പ്രധാനമന്ത്രി ബന്ദിപ്പൂർ കടുവ സങ്കേതം സന്ദർശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിക്കും. ഏപ്രില്‍ 9-ന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെത്തുന്ന പ്രധാനമന്ത്രി സഫാരി യാത്ര നടത്തുമെന്ന് ഓദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും ബന്ദിപ്പൂരില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സഫാരിക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ണ്ണാടക പോലീസ് 1500 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കര്‍ണ്ണാടകയില്‍ വച്ച്‌ നടക്കുന്ന ത്രിദിന മെഗാ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനുശേഷമായിരിക്കും ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുക. മൈസൂരില്‍ നടക്കുന്ന പരിപാടി കേന്ദ്ര…

Read More

മൈസൂരു 10 വരിപാത; തുറക്കുന്നത് ബന്ദിപ്പൂർ വഴിയുള്ള കൂടുതൽ കേരള, കർണാടക ആർ.ടി.സി. ബസ് സർവീസുകൾ

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു-മൈസൂരു അതിവേഗ ദേശിയ പാത ഞായറാഴ്ച തുറക്കുന്നതോടെ മലബാർ മേഖലയിലേക്ക് ബന്ദിപ്പൂർ വഴി കൂടുതൽ കേരള, കർണാടകം ആർ.ടി.സി. ബസ് സർവീസിനുള്ള അവസരം കൂടിയാണ് തുറന്ന് കിട്ടുന്നത്. 118 കിലോമീറ്റർ പാതയിൽ നേരത്തെ 3 മുതൽ 4 മണിക്കൂർ വരെ യാത്രസമയം വേണ്ടിയിരുന്നു. ഇനി ഇത് ഒന്നരമണിക്കൂർ വരെയായി കുറയുമ്പോൾ ബംഗളുരുവിൽ നിന്നും വൈകിട്ട് 4 മണിക്ക് ശേഷം പുറപ്പെട്ടാലും നിശ്ചിത സമയത്തിനകം ബന്ദിപ്പൂർ പിന്നിടാം.

Read More

ബന്ദിപ്പൂരിലെ ധീരനായ ‘റാണ’ അന്തരിച്ചു

ബെംഗളൂരു: വന്യജീവി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച കർണാടകയിലെ കനൈൻ സ്ക്വാഡിലെ ആദ്യ അംഗമായിരുന്ന ജർമൻ ഷെപ്പേർഡ് റാണ ഇന്ന് രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അന്തരിച്ചു.  യഥാർത്ഥ ഹരിത യോദ്ധാവായിരുന്നു റാണ 10 വർഷത്തിലേറെയായി ബന്ദിപ്പൂരിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിച്ചുവന്നിരുന്നത്. 13 വയസ്സ് പ്രായമുള്ള റാണയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോൾ സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ചു. പ്രായാധിക്യം മൂലമാണ് റാണ മരിച്ചത്. രണ്ട് വർഷം മുമ്പ് വിരമിച്ചതിന് ശേഷവും റാണ വനം വകുപ്പിലും സ്പെഷ്യൽ ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സിലും (എസ്ടിപിഎഫ്) സേവനം തുടർന്നു, ബന്ദിപ്പൂരിലെ…

Read More

ബന്ദിപ്പൂർ രാത്രി യാത്ര നീക്കില്ല: മന്ത്രി സി പുട്ടരം​ഗഷെട്ടി

ബെം​ഗളുരു: രാത്രി ​ഗതാ​ഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരം​ഗഷെട്ടി രം​ഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാന സർക്കാർ നേരത്തെ തള്ളിയതാണെന്ന് മന്ത്രി വ്യക്തമാക്കി.

Read More
Click Here to Follow Us