ബോംബ് ഭീഷണി മെയിൽ അയച്ചത് കമ്പ്യൂട്ടർ ബോട്ടുകൾ 

ന്യൂഡല്‍ഹി: ബെംഗളൂരിലെയും ഭോപാലിലെയും സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത് കമ്പ്യൂട്ടർ പ്രോഗാമറായ പതിനേഴ് വയസുകാരന്‍ നിര്‍മിച്ച ‘ബോട്ടുകളില്‍’ നിന്നെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്‌.

വിദേശിയായ ഒരാള്‍ക്ക് വേണ്ടി നിര്‍മിച്ച ബോട്ടുകള്‍ 200 ഡോളര്‍ ബിറ്റ്കോയിന് വേണ്ടിയാണ് കൗമാരക്കാരന്‍ നിര്‍മിച്ചു നല്‍കിയത്. അജ്ഞാതനായ ഉപയോക്താവ് ഒന്നിലധികം ഇമെയില്‍ ഐഡികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബോട്ടുകള്‍ പിന്നീട് ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

അന്വേഷണത്തിന് സഹായം അഭ്യര്‍ത്ഥിച്ച്‌ മധ്യപ്രദേശ് പോലീസ് കൗമാരക്കാരന് നോട്ടീസ് അയക്കും. യഥാര്‍ത്ഥ പ്രതി അജ്ഞാതനായ വിദേശ പൗരനാകാമെന്നും കൗമാരക്കാരന്‍ ഹോസ്റ്റ് ചെയ്ത ബോട്ടുകള്‍ ബോംബ് സന്ദേശം അയക്കാന്‍ ഉപയോഗിച്ചതായും ഭോപ്പാല്‍ ക്രൈം ഡി.സി.പി അമിത് കുമാര്‍ പറഞ്ഞു. ബെംഗളൂരുവിലെ സ്‌കൂളുകളിലേക്ക് ഏപ്രിലില്‍ സമാനമായ ഇ മെയില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. മേയില്‍ ഭോപ്പാലിലെ പതിനൊന്ന് പ്രമുഖ സ്‌കൂളുകളിലേക്കും ബോംബ് ഭീഷണി ഇമെയിലുകള്‍ എത്തിയിരുന്നു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

ഭോപ്പാലിലെ സ്‌കൂളുകളിലേക്ക് അയച്ച ഇമെയിലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും ബോംബ് സ്‌ക്വാഡുകളെ സംഭവം മണിക്കൂറുകളോളം വലച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സേലം സ്വദേശിയായ ഒരു ആണ്‍കുട്ടിയുടെ ഐ.പി അഡ്രസില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമാകുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കൗമാരക്കാരനെ കണ്ടെത്താന്‍ സാധിച്ചതായും അന്വേഷണ സംഘം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts