2 ദിവസത്തിനകം ഡീലിമിറ്റേഷൻ റിപ്പോർട്ട് ബിബിഎംപി സർക്കാരിന് സമർപ്പിക്കും

ബെംഗളൂരു : ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പരിധിയിലെ 243 വാർഡുകളുടെ അതിർത്തി നിർണയിക്കുന്നതിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിറ്റി രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ കരട് ഡീലിമിറ്റേഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണറും കമ്മിറ്റി ചെയർമാനുമായ തുഷാർ ഗിരിനാഥ് പറഞ്ഞു. ഡീലിമിറ്റേഷൻ നടപടികളും സംവരണ പട്ടികയും പൂർത്തിയാക്കാൻ സുപ്രീം കോടതി എട്ടാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ അഭിപ്രായങ്ങളും എതിർപ്പുകളും ക്ഷണിച്ചുകൊണ്ട് ഡീലിമിറ്റേഷൻ റിപ്പോർട്ട് രണ്ടാഴ്ചത്തേക്ക് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ…

Read More

ഒളിച്ചോടി ഹണിമൂൺ പോയത് ബെംഗളൂരുവിൽ, തിരിച്ച് എത്തിയപ്പോൾ പോലീസ് പിടിയിൽ 

കായംകുളം : ഒരാഴ്ച മുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്.…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാറിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനും മറ്റുള്ളവർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ആദായനികുതി വകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാർ ഇപ്പോൾ ജാമ്യത്തിലാണ്.

Read More

ബിജെപിക്ക് ബദലായി മാറുക എന്നതാണ് എഎപിയുടെ കർണാടക തന്ത്രം

ബെംഗളൂരു : പഞ്ചാബ് ഫലത്തിന് ശേഷം, എഎപി നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ-തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അംഗത്വ ഡ്രൈവ് ആരംഭിച്ചു. നിരവധി വർഷങ്ങളായി പാർട്ടി സജീവമായ കർണാടകയിൽ, 2023-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് പ്രസിഡൻറ് അരവിന്ദ് കെജ്‌രിവാൾ സൂചന നൽകി. 2013-ൽ ഡൽഹി തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനുശേഷം ഡൽഹിക്ക് പുറത്ത് സർക്കാർ രൂപീകരിക്കാൻ ഒമ്പത് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. എന്നാൽ അടുത്തിടെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾക്ക് ശേഷം, ദക്ഷിണേന്ത്യയിൽ വിപുലീകരണ…

Read More

വൈദ്യുതാഘാതമേറ്റ് രണ്ട് ബെസ്‌കോം തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരിക്ക്

ബെംഗളൂരു : ബുധനാഴ്ച വൈകീട്ട് 5.45-ന് ചിക്കബല്ലാപ്പൂർ റൂറൽ ഡിവിഷനിലെ ഹീരേകട്ടിഗനഹള്ളിയിൽ 11 കെവി ശേഷിയുള്ള ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) വയർ മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കരാർ തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹവേരി സ്വദേശികളായ സഞ്ജീവ് (22), സിദ്ധപ്പ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിഹാർ സ്വദേശി പർവേസിനെ (22) കോലാറിലെ ആർ എൽ ജലപ്പ ആശുപത്രിയിലേക്ക് മാറ്റി. 11 കെവി അഗ്രികൾച്ചറൽ ഫീഡർ കേബിൾ തുമകുരുവിലെ എം/എസ് രാജ ഇലക്ട്രിക്കൽസിലേക്ക് മാറ്റുന്നതിനുള്ള കരാർ ബെസ്‌കോം…

Read More

പി സി ജോർജിന് 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം:മതവിദ്വേഷപ്രസംഗത്തിൽ പി.സി. ജോർജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു. വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പോലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം…

Read More

കേരളത്തിലേക്ക് മൂന്ന് സ്വിഫ്റ്റ് ബസ് സർവീസുകൾ കൂടി 

ബെംഗളൂരു∙ കേരള ആർടിസിയുടെ മൂന്നാർ, കോഴിക്കോട്, പയ്യന്നൂർ ഡീലക്സ് ബസുകൾ സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറി. റൂട്ടിലും സമയത്തിലും മാറ്റമില്ല. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള 9 ഡീലക്സ് ബസുകൾ സ്വിഫ്റ്റ് സർവീസുകളായി. സ്വിഫ്റ്റ് നോൺ എസി ഡീലക്സ് ബസുകൾ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സമയവും റൂട്ടും , ടിക്കറ്റ് നിരക്കും വൈകുന്നേരം 4: മൂന്നാർ (മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂർ, കോതമംഗലം വഴി)–921 രൂപ. രാത്രി 7: കോഴിക്കോട് (മൈസൂരു, കുട്ട, മാനന്തവാടി വഴി)–614 രൂപ. രാത്രി 9: പയ്യന്നൂർ (മൈസൂരു, ഇരിട്ടി,…

Read More

ബലാത്‌സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്നു

ചെന്നൈ; തമിഴ്‌നാട് രാമേശ്വരത്ത് മധ്യവയസ്‌കയെ ബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ച്‌ കൊലപ്പെടുത്തി. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ചെമ്മീന്‍ ഫാക്ടറയിലെ തൊഴിലാളികളാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഫാക്ടറിയിലെ തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Read More

ഏഴ് എംഎൽസി സീറ്റിലേക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പ്

ബെംഗളൂരു: ജൂൺ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് മത്സരിക്കുന്ന ബിജെപി, ദൾ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടും. മുൻ‌ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി, എസ്‌ഐ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ചലുവടി നാരായണ സ്വാമി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ഹേമലത നായിക്, എസ് കേശവ പ്രസാദ് എന്നിവർ ബിജെപി യ്ക്കയും ബി എം ടി മുൻ സി എം എം എം. നാഗരാജു യാദവ്, മുൻ എംഎൽസി കെ അബ്ദുൾ ജബ്ബാർ എന്നിവർ ചേർന്ന് കർണാടക ജ്വല്ലറി അസോസിയേഷൻ പ്രസിഡന്റ് ടി ഇ ശരവണ ദളിനായും രംഗത്തുണ്ട്.…

Read More

മാലിന്യം നീക്കം ചെയ്യാൻ ഒറ്റ കരാർ നിർദേശം

ബെംഗളൂരു: ജൈവ, ഖര മാലിന്യം നീക്കം ചെയ്യാൻ ഒറ്റ കരാറുകാരനെ ഏൽപ്പിക്കണമെന്ന നിർദേശവുമായി ബിഎസ്ഡബ്ല്യൂഎംഎൽ ന്റെ കീഴിലുള്ള സാങ്കേതിക ഉപദേശ സമിതി. നഗരത്തിലെ ജൈവ മാലിന്യങ്ങൾ മാത്രമാണ് നിലവിൽ കരാറുകാർ നീക്കം ചെയ്യുന്നത്. ഖരമാലിന്യം കളക്ഷൻ കേന്ദ്രങ്ങൾ വഴിയാണ് നീക്കം ചെയ്തു പോരുന്നത്. ഇതിൽ മാറ്റം കൊണ്ടുവരാനാണ് ഉപദേശക സമിതിയുടെ തീരുമാനം. നഗരത്തിൽ വാർഡ് തലത്തിൽ മാലിന്യം നീക്കം ചെയ്യാനായി ഒരു കരാറുകാരനെ ഏൽപ്പിക്കുന്നതോടെ മാലിന്യ സംസ്കാരണം കുറച്ചു കൂടെ കാര്യക്ഷമമാവും. ഇതിൽ വീഴ്ച വരുത്തിയാൽ ഉടൻ നടപടി സ്വീകരിക്കാൻ കഴിയും.

Read More
Click Here to Follow Us