പി സി ജോർജിന് 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം:മതവിദ്വേഷപ്രസംഗത്തിൽ പി.സി. ജോർജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു. വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പോലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം…

Read More

ചോദ്യ പേപ്പർ ചോർച്ച; സംഭവത്തിൽ റിമാൻഡിലായത് 110 ഉദ്യോ​ഗാർഥികൾ

ബെം​ഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോ​ഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ കേന്ദ്രങ്ങളിലായി 25 ന് നടക്കാനിരുന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട് പരീക്ഷ മാറ്റി വച്ചിരുന്നു. ഉദ്യോ​ഗാർധികളിൽ നിന്ന് 6-8 ലക്ഷം വരെയാണ് ഇവർ കൈക്കൂലിയായി ഈടാക്കിയിരുന്നത്.

Read More