പി സി ജോർജിന് 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം:മതവിദ്വേഷപ്രസംഗത്തിൽ പി.സി. ജോർജ് ജയിലിലേക്ക്. വഞ്ചിയൂര്‍ കോടതിയാണ് ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു. വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സർക്കാർ അംഗീകരിക്കില്ലെന്നു ജോർജിന്റെ അറസ്റ്റിനു പിന്നാലെ മന്ത്രി പി.രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സർക്കാർ നിലപാടെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.

വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പോലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി.സി.ജോര്‍ജിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

കൊച്ചിയില്‍ അറസ്റ്റ് ചെയ്ത പി.സി. ജോര്‍ജിനെ ഇന്നലെ അര്‍ധരാത്രിയിലാണു പോലീസ് തിരുവനന്തപുരത്ത് എത്തിച്ചത്. ആദ്യം നന്ദാവനം എ.ആര്‍. ക്യാമ്പിലേക്കാണു കൊണ്ടു പോയത്. തുടര്‍ന്ന് ഇന്ന് രാവിലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. പത്തു മണിയോടെ കൊച്ചിയില്‍നിന്നു ജോര്‍ജിനെയും കൊണ്ടു പുറപ്പെട്ട പോലീസ് സംഘം രണ്ടര മണിക്കൂര്‍ കൊണ്ടു തലസ്ഥാനത്ത് എത്തി.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാനെന്നും പി.സി.ജോര്‍ജിന്റെ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts