ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മാറ്റങ്ങൾ; അൺഫോളോ ചെയ്തു; പ്രണയം പ്രഖ്യാപിച്ച പോസ്റ്റും ഇല്ല

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഇക്കഴിഞ്ഞ വർഷമാണ് ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്.ഇരുവരും തമ്മിലുള്ള ചിത്രങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങൾ അതിന്റെ വഴിയേ വന്നു.

പക്ഷേ ഇരുവരും ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല, പലപ്പോഴും അതിനു തക്കതായ മറുപടി നൽകുകയും ചെയ്തു. രണ്ടുപേരും ചേർന്ന് സ്റ്റേജ് ഷോകളിൽ നിറയുകയും ചെയ്തു.

എന്നാൽ രണ്ടു മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം സന്തോഷമായി കൊണ്ടാടിയത്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തങ്ങളുടെ സ്നേഹം നിറഞ്ഞ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പോസ്റ്റ് ചെയ്തിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ഇരുവർക്കും അവരുടേതായ മ്യൂസിക് ബാൻഡ് ഉണ്ട്. രണ്ടുപേരും ചേർന്നാണ് പരിപാടികൾ അവതരിപ്പിച്ചതും. പക്ഷേ പ്രണയം പ്രഖ്യാപിച്ച ഗോപിയുടെ ഇൻസ്റ്റഗ്രാം പേജ് പഴയപടിയല്ല. ഇപ്പോൾ മാറ്റങ്ങൾ കാണുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിടുമ്പോൾ, രണ്ടുപേരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. 2022 മെയ് മാസം 26നാണ് ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപിയും അമൃതയും ഉറക്കെ പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പോസ്റ്റിനൊപ്പം ഇവർ കുറിച്ചത്. ഈ പോസ്റ്റും ഇപ്പോൾ ഗോപിയുടെ ഇൻസ്റ്റഗ്രാം ,ഫേസ്ബുക്ക് പേജുകളിൽ ഇല്ല

  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ

ഈ പോസ്റ്റ് പക്ഷേ അമൃത തന്റെ ഫേസ്ബുക്ക് പേജിൽ സൂക്ഷിച്ചിരിക്കുന്നു.താരങ്ങൾ ചിലവേളകളിൽ അവരുടെ മുൻകാല പോസ്റ്റുകൾ പബ്ലിക് എന്ന നിലയിൽ നിന്നും ഹൈഡ് ചെയ്യാറുണ്ട്. വീണ്ടും തെളിയാറുമുണ്ട്. ഏറെ ആഘോഷിക്കപ്പെട്ട ഈ പ്രണയവും കോട്ടം തട്ടാതെ മുന്നോട്ടു പ്രയാണം നടത്തട്ടെ എന്ന് തന്നെ പ്രത്യാശിക്കാം

ഗോപിയുടെ ഫേസ്ബുക്കിൽ ഇപ്പോഴും മുൻ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ കാണാം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts