4000 പുതിയ ബസുകൾ വാങ്ങാനും ഗതാഗത വകുപ്പിന് 13,000 ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ച് സർക്കാർ

ബെംഗളൂരു: എല്ലാവർക്കും സൗജന്യ യാത്ര നൽകുന്ന ‘ശക്തി’ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് ഗതാഗത വകുപ്പിൽ 4,000 പുതിയ ബസുകൾ വാങ്ങാനും ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ എന്നിവരുൾപ്പെടെ 13,000 ഉദ്യോഗസ്ഥരെ നിയമിക്കാനുമുള്ള തീരുമാനം കർണാടക സർക്കാർ പ്രഖ്യാപിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് ബസ് യാത്രകൾ സൗജന്യമാക്കി. കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായ ഈ പദ്ധതി കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്.

കർണാടകയിലെ സ്ത്രീകൾക്ക് ലക്ഷ്വറി ഇതര സർക്കാർ ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി ജൂൺ 11ന് ആരംഭിച്ചതുമുതൽ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ഒമ്പത് മാസത്തിനുള്ളിൽ പദ്ധതിക്കായി 2,900 കോടി രൂപ ആവശ്യമാണ്, അത് ഞങ്ങൾ നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

കെഎസ്ആർടിസിയിൽ 13,000 ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ എന്നിവരെ റിക്രൂട്ട് ചെയ്യാൻ പോകുന്നതായും വിദ്യാർത്ഥികളെയും പുരുഷന്മാരെയും ശക്തി പദ്ധതി ബാധിക്കാതിരിക്കാൻ 4,000 പുതിയ ബസുകൾ വാങ്ങുമെന്നും അദ്ദേഹം നിയമസഭയിൽ കൂട്ടിച്ചേർത്തു.

പദ്ധതി പ്രകാരം ജൂലൈ 12 വരെ 18 കോടിയിലധികം സ്ത്രീകൾ സംസ്ഥാനത്ത് യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, “സ്ത്രീകൾ സന്തുഷ്ടരാണ്. 18 കോടി സ്ത്രീകൾ യാത്ര ചെയ്തു. അത് സ്ത്രീ ശാക്തീകരണമല്ലേ? പണം ലാഭിക്കുന്നു. ഇപ്പോൾ സ്ത്രീകൾ ക്ഷേത്രങ്ങളിലേക്കും മാതാപിതാക്കളുടെ വീട്ടിലേക്കും സൗജന്യമായി യാത്ര ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts