2 കോളജ് വിദ്യാർഥികൾ ഉൾപ്പെടുന്ന നഗരത്തിലെ ഏറ്റവും വലിയ കഞ്ചാവ് കടത്തുന്ന റാക്കറ്റ് പോലീസ് പിടിയിൽ

ബെംഗളൂരു∙ 12 കോടി രൂപ വിലമതിക്കുന്ന 1500 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന ലഹരി കള്ളക്കടത്തു റാക്കറ്റിലെ അംഗങ്ങളായ 2 കോളജ് വിദ്യാർഥികളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥി രാജസ്ഥാൻ സ്വദേശി ചന്ദ്രഭൻ ബിഷ്ണോയ്(24), ആന്ധ്രപ്രദേശ് സ്വദേശിനിയായ ബിരുദ വിദ്യാർഥി ലക്ഷ്മി മോഹൻദാസ് (23) എന്നിവരാണ് അറസ്റ്റിലായത്. ട്രക്കിലെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് വിശാഖപട്ടണത്തു നിന്നും കഞ്ചാവ് ഇവർ ബെംഗളൂരുവിൽ എത്തിച്ചിരുന്നത്.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

ഇ–കൊമേഴ്സ് കമ്പനിയുടെ വ്യാജ രേഖകളും വ്യാജ നമ്പർ പ്ലേറ്റുകളും ഉപയോഗിച്ചാണ് സംഘം അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നതെന്ന് ജോയിന്റ് പൊലീസ് കമ്മിഷണർ ഡോ. ശരണപ്പ പറഞ്ഞു.

കഴിഞ്ഞ മാസം 22ന് മൈസൂരു റോഡ് ടോൾ ഗേറ്റിനു സമീപം കഞ്ചാവ് വിൽക്കുന്നതിനി‍ടെ പിടിയിലായ 22 വയസ്സുകാരൻ സൽമാൻ പാഷയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഡംബര ജീവിതം നയിക്കാനാണു ലഹരിമരുന്ന് വിൽപന നടത്തിയിരുന്നതെന്നും റാക്കറ്റിലെ കൂടുതൽ പേർക്കായി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts