യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ അറസ്റ്റില്‍

തൃശ്ശൂര്‍: വരന്തരപ്പിള്ളിയില്‍ യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്

ഭാര്യ നിഷയാണ് (43) കൊലപാതകം നടത്തിയതെന്നും കണ്ടെത്തി. കുടുംബ കലഹത്തിനിടയിൽ കത്തി കൊണ്ട് കുത്തേറ്റാണ് വിനോദിന്റെ മരണം .

നിഷയുടെ ഫോണ്‍വിളികളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചത്. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിരുന്നപ്പോൾ ഭയപ്പെട്ടു പോയ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരീക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ഏറെ നേരം കഴിഞ്ഞും വിനോദിന്റെ രക്തസ്രാവം നിലക്കാത്തതു കണ്ട് ഒരു വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനിലവഷളായി വിനോദ് മരണപ്പെടുകയായിരുന്നു.

വിനോദിന്‍റെ മരണത്തില്‍ നിഷയെ സംശയമുണ്ടായിരുന്ന പോലീസ് വിനോദിന്‍റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം നിഷയെ വിശദമായി ചോദ്യം ചെയ്തു. ആദ്യ ഘട്ടത്തില്‍ നിഷ പിടിവലിക്കിടയില്‍ വിണ് മുറിവേറ്റതാണെന്ന വാദത്തില്‍ ഉറച്ചുനിന്നെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായാരുന്നു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഇക്കഴിഞ്ഞ 11ന് രാത്രി ആയിരുന്നു സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts