ബെംഗളൂരുവിൽ തൊഴിൽ തട്ടിപ്പിന് ഇരയായി 40 ഓളം മലയാളികൾ 

ബെംഗളൂരു: ഓൺലൈനിൽ തൊഴിൽ അവസരങ്ങളുടെ പരസ്യം നൽകി ബെംഗളൂരുവിലെ റിക്രൂട്ടിങ് ഏജൻസി നിരവധി പേരെ പറ്റിച്ചതായി പരാതി.

പ്ലമ്പർ, ഡ്രൈവർ, ഇലക്ട്രീഷൻ തുടങ്ങിയ ജോലികളുടെ അവസരങ്ങൾ കണ്ട് കേരളത്തിൽ നിന്നും നാഗർഭാവിയിലേക്ക് റിക്രൂട്ട്മെന്റിനു എത്തിയ 40 ഓളം മലയാളികളാണ് തട്ടിപ്പിന് ഇരയായത്.

രെജിസ്ട്രേഷൻ ഇനത്തിൽ ഇവരിൽ നിന്നും 3000 മുതൽ 4000 രൂപ വരെ ഈടാക്കിയ ശേഷം തൊഴിൽ ദാതാവിന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ഹൊസൂരിലെ കമ്പനിയിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തി നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് ഏജൻസിയെ കോൺടാക്ട് ചെയ്തപ്പോൾ വ്യക്തമായ മറുപടി നൽകാതെ ഏജൻസിയും കൈ ഒഴിഞ്ഞു. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts