2 ലക്ഷം നിയമനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് ഇൻഫോസിസ് സ്ഥാപകൻ

ബെംഗളൂരു: ഐടി സേവന വ്യവസായം വളര്‍ച്ച തുടരുമെന്നും, ഉടന്‍ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്‌ണന്‍. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കും. ആഗോള സമ്പദ്‌ വ്യവസ്ഥയിലെ ഉയര്‍ച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് ഉയര്‍ച്ച താഴ്‌ചകള്‍ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത്…

Read More

ബെംഗളൂരുവിൽ തൊഴിൽ തട്ടിപ്പിന് ഇരയായി 40 ഓളം മലയാളികൾ 

ബെംഗളൂരു: ഓൺലൈനിൽ തൊഴിൽ അവസരങ്ങളുടെ പരസ്യം നൽകി ബെംഗളൂരുവിലെ റിക്രൂട്ടിങ് ഏജൻസി നിരവധി പേരെ പറ്റിച്ചതായി പരാതി. പ്ലമ്പർ, ഡ്രൈവർ, ഇലക്ട്രീഷൻ തുടങ്ങിയ ജോലികളുടെ അവസരങ്ങൾ കണ്ട് കേരളത്തിൽ നിന്നും നാഗർഭാവിയിലേക്ക് റിക്രൂട്ട്മെന്റിനു എത്തിയ 40 ഓളം മലയാളികളാണ് തട്ടിപ്പിന് ഇരയായത്. രെജിസ്ട്രേഷൻ ഇനത്തിൽ ഇവരിൽ നിന്നും 3000 മുതൽ 4000 രൂപ വരെ ഈടാക്കിയ ശേഷം തൊഴിൽ ദാതാവിന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ഹൊസൂരിലെ കമ്പനിയിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തി നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.…

Read More
Click Here to Follow Us