ബെംഗളൂരു: ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളിലൊരാളായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് കോർപറേറ്റർ നസീർ അഹമ്മദ് ഹൊന്യാൽ അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 138 ആയി ഉയർന്നു. കാർവാർ റോഡിലെ വസതിയിൽ നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത വസീം പഠാൻ മൗലവിയെ ചോദ്യം ചെയ്തു വരികയാണ്. അക്രമ സമയത്ത് ഇയാൾ പൊലീസ് സ്റ്റേഷന്റെ ടവർ ലൊക്കേഷനിൽ നിന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൊബൈൽ കോളുകൾ വിളിച്ചതായും…
Read MoreMonth: April 2022
രാജ്യത്ത് ഇരട്ടിയായി കൊവിഡ് പ്രതിവാര കേസുകൾ
ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും…
Read Moreബൈക്ക് യാത്രികൻ യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരു: ശനിയാഴ്ച രാത്രി കെങ്കേരി സാറ്റലൈറ്റ് ടൗണിൽ വെച്ച് 24 കാരനെ ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്ത 24 കാരനയ യുവാവിനെ സംഘം കുത്തിക്കൊന്നു. എംടിഎസ് ലേഔട്ടിലെ താമസക്കാരനായ ഭരതിനെയാണ് കൊലപ്പെടുത്തിയത്. സംഘം ഭരതിനെ ഒന്നിലധികം തവണ കുത്തുകയും റെയിൽവേ ട്രാക്കിന് സമീപം കൊലപ്പെടുത്തി ഉപേക്ഷിക്കുകയുമാണ് ചെയ്തത്. ഉള്ളാള് ഉപനഗറിലെ ഇലക്‌ട്രോണിക്‌സ് ഗുഡ്‌സ് ഷോറൂമിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഭരത്. അർധരാത്രിയോടെ ഭരതും സുഹൃത്തുക്കളും കരഗ ഘോഷയാത്ര കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ട് പേർ സഞ്ചരിച്ച ബൈക്ക് ഭരതിന്റെ കൈയിൽ ഇടിക്കുകയായിരുന്നു. ധാരാളം…
Read Moreനയൻതാര- വിഘ്നേഷ് വിവാഹം ഉടൻ
ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് നയൻ താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ജൂണ്‍ മാസത്തില്‍ വിവാഹിതരാവുകയാണ്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന…
Read Moreസമയം തെറ്റി കേരള ആർ.ടി.സി
ബെംഗളൂരു: വെബ്സൈറ്റിലെ സമയം ശ്രദ്ധിച്ച് കേരള ആർടിസി ബസിൽ ബെംഗളൂരു യാത്രയ്ക്ക് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് മണിക്കൂറുകൾ വൈകിയെന്നു പരാതി. ഗതാഗതക്കുരുക്കിൽപെട്ട് വൈകുന്നതിനാൽ രാവിലെ 8ന് ശേഷമാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മിക്കപ്പോഴും ബെംഗളൂരുവിലെത്തുന്നത്. ജോലിക്കും പഠനത്തിനുമായി പുലർച്ചെ എത്താൻ ലക്ഷ്യമിടുന്നവർക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസമാണെന്നും തെക്കൻ കേരളത്തിൽ നിന്ന് മൈസൂരു വഴിയുള്ള സർവീസുകളാണ് തുടർച്ചയായി വൈകുന്നതെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിനു പുറമെ ബന്ദിപ്പൂർ വഴി രാത്രിയാത്രാ നിരോധനമുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു വഴി അധികദൂരം സഞ്ചരിച്ച്…
Read Moreകോഫി ബോർഡ് മുൻ ചെയർമാൻ ഭോജെ ഗൗഡ തേനീച്ചക്കുത്തേറ്റ് മരിച്ചു
ബെംഗളൂരു ∙ കോഫി ബോർഡ് മുൻ ചെയർമാൻ എം.എസ്.ഭോജെ ഗൗഡ (74) ചിക്കമഗളൂരുവിലെ തോട്ടത്തിൽ വെച്ച് ശനിയാഴ്ച വൈകിട്ട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. ദാസറഹള്ളി കൃഷ്ണഗിരി എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. തൊഴിലാളികൾ ചേർന്ന് ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 തവണ കോഫി ബോർഡ് ചെയർമാനായിരുന്ന ഭോജെ ഗൗഡ ജനതാ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചു. മൃതദേഹം കൃഷ്ണഗിരി എസ്റ്റേറ്റിൽ സംസ്കരിച്ചു. ഭാര്യ: എച്ച്.എസ്.ഗീത. മക്കൾ: ഹിമകീർത്തി, ജയകീർത്തി.
Read Moreപ്രിയതമന്റെ ഓർമ ചിത്രവുമായി മേഘ്ന
തന്റെ പ്രിയതമനൊപ്പമുള്ള ഓര്‍മച്ചിത്രവുമായി നടി മേഘ്ന രാജ്. ഞങ്ങള്‍ എന്ന അടിക്കുറിപ്പിലാണ് ഭര്‍ത്താവും കന്നഡ സൂപ്പര്‍താരവുമായ ചിരഞ്ജീവി സര്‍ജയുമൊത്തുള്ള പഴയ ചിത്രം മേഘന രാജ് പങ്കുവച്ചത്. എന്റെ ലോകം എന്നു പറഞ്ഞാണ് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ആരാധകരും താരങ്ങളും ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ‘ശബ്‍ദ’ എന്ന ചിത്രവും മേഘ്‍ന രാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കന്തരാജ്…
Read Moreനഗരത്തിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പുതിയ വഴികളുമായി ട്രാഫിക് പോലീസ്
ബെംഗളൂരു; ട്രാഫിക് നിയമ ലംഘകരെ പിടികൂടാനുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അന്വേഷണത്തിന് വൻതോതിൽ സഹായകമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) ക്യാമറകളുടെ ഉപയോഗത്തിലൂടെ, തീർപ്പുകൽപ്പിക്കാത്ത പിഴകളുള്ള വാഹനങ്ങളെ നഗരപ്രദേശങ്ങളിൽ പോലും തിരിച്ചറിയാൻ കഴിയും. തീർപ്പാക്കാത്ത കേസുകളുള്ള ഒരു ലക്ഷം വാഹനങ്ങൾ വരെ ANPR-കൾക്ക് കണ്ടെത്താനാകും എന്നാണ് പോലീസ് റിപ്പോർട്ടുകൾ. വെസ്റ്റ് ഡിവിഷനിൽ എട്ട് ക്യാമറകൾ വിന്യസിച്ചപ്പോൾ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് അത്തരത്തിലുള്ള 12 എഎൻപിആർ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഈ ആഴ്‌ച ആദ്യമാണ് ആദ്യ ANPR ക്യാമറ ലഭിച്ചത്, റേസ് കോർസ്…
Read Moreഇഫ്താർ സംഗമം നടത്തി.
ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട് മെൻ്റ് കമ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൻമ മലയാളീ കൾചറൽ അസോസിയേഷൻ്റെ നിരവധി അംഗങ്ങൾ പങ്കെടുത്തു. തകഴി അവാർഡ് ജേതാവ് ശ്രീ ജോർജ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി, മതേതരത്വം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇഫ്താർ വിരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി. അംഗങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
Read Moreവായ്പാ തട്ടിപ്പ് നടത്തിയ നാല് യുവാക്കൾ പിടിയിൽ
ബെംഗളൂരു: ബിസിനസ് ലോൺ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച നാലംഗ സംഘത്തെ നോർത്ത്-ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷ് (24), ഉദയ് (24), ജയറാം (32), വിനയ് (26) എന്നിവർ മുമ്പ് ബാങ്കുകൾക്ക് കസ്റ്റമർ കെയർ സേവനം നൽകുന്ന ബിപിഒയിൽ ജോലി ചെയ്തിരുന്നവരാണ്. പീനിയയിൽ പിടിയിലായ പ്രതികൾ ദേശസാൽകൃത ബാങ്കുകളുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ആളുകളെ വിളിച്ച് ബിസിനസ് ലോൺ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവർ രേഖകൾ ശേഖരിക്കുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടൻ വായ്പ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ്…
Read More