കർണാടകയിൽ കനത്ത മഴ സാധ്യത 

ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് കർണാടകയിലെ 10 ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കർണാടകയുടെ തെക്കൻ ഉള്‍പ്രദേശങ്ങളിലെ പല ജില്ലകളിലും മഴ പെയ്യുമെന്നും ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

നവംബർ 27 മുതല്‍ സംസ്ഥാനത്തെ പത്തിലധികം ജില്ലകളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമായും ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറല്‍, ബെംഗളൂരു സിറ്റി, ചാമരാജനഗർ, കുടക്, കോലാർ, മണ്ഡ്യ, മൈസൂരു, രാമനഗര, തുംകൂർ എന്നീ ജില്ലകളിലാണ് മഴ ലഭിക്കുകയെന്നാണ് റിപ്പോർട്ട്.

പ്രത്യേകിച്ച്‌ ഗ്ലോബല്‍ ഫോർകാസ്റ്റ് സിസ്റ്റം (GFS), ഒരു കാലാവസ്ഥാ സംവിധാനം നവംബർ 29 വെള്ളിയാഴ്ച ബെംഗളൂരുവിന് മുകളിലൂടെ നേരിട്ട് കടന്നുപോകാൻ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ബെംഗളൂരു മഴയ്ക്ക് സാധ്യതയുണ്ട്.

  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം

അതുപോലെ ദക്ഷിണ കന്നഡ ഘട്ടങ്ങളിലും മഴ തുടരും. GFS പ്രവചനങ്ങള്‍ എല്ലായ്‌പ്പോഴും കൃത്യമല്ലെങ്കിലും കുടക്, ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ തുടങ്ങിയ പ്രദേശങ്ങളില്‍ നവംബർ 29, 30 തീയതികളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
[masterslider id="10"]

Related posts

Click Here to Follow Us