‘ചുരം കയറി പ്രിയങ്ക’ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം 

കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം.

തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാള്‍ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതല്‍ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ് ബറേലിയിലും വിജയിച്ച രാഹുല്‍ റായ് ബറേലി നിലനിർത്തുകയും വയനാട്ടില്‍നിന്നുള്ള പാർലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. 2019ല്‍ രാഹുല്‍ ഇവിടെ 4,31,770 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും ജയിച്ചിരുന്നു.

കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ വയനാട്ടില്‍ പ്രിയങ്കയ്ക്ക് വെല്ലുവിളി ഉയർത്താൻ ഏതെങ്കിലും സ്ഥാനാർഥിക്കു സാധിക്കുമെന്ന് കടുത്ത എതിരാളികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ടു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം നേടുക എന്നതു മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഇരട്ടി വയനാട്ടിലെ വോട്ടർമാർ നേടിക്കൊടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts