ബിജെപി സിറ്റിങ് സീറ്റില്‍ കോൺഗ്രസ്‌ സ്ഥാനാർഥിക്ക് മിന്നും ജയം 

ബെംഗളൂരു: ബി.ജെ.പി സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് മിന്നും ജയം.

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനെ തറപറ്റിച്ചാണ് ഷിഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി യാസിർ ഖാൻ പഠാൻ വിജയിച്ചത്.

ബിജെപി സിറ്റിങ് സീറ്റില്‍ ബൊമ്മൈയുടെ മകൻ ഭരത് പരാജയപ്പെട്ടു.

ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എംഎല്‍എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവില്‍ തെരഞ്ഞെടുപ്പ് നടന്നത്.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

എൻ.ഡി.എ ടിക്കറ്റില്‍ ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മെയെയാണ് യാസിറിനെതിരെ മത്സരിച്ചത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ സന്ദൂറില്‍ കോണ്‍ഗ്രസിന്റെ അന്നപൂർണ തുകാറാം വിജയിച്ചു.

5654 വോട്ടാണ് ഇവരുടെ ഭൂരിപക്ഷം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോണ്‍ഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്.

തുക്കാറാമിന്റെ ഭാര്യയാണ് വിജയിച്ച അന്നപൂർണ.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ ബംഗാര ഹനുമന്തയ്യയെയാണ് അന്നപൂർണ പരാജയപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts